തിരുവനന്തപുരത്ത് കുറഞ്ഞ ഭൂരിപക്ഷം 7,000; തൃശൂരിൽ അരലക്ഷം; മാവേലിക്കരയിൽ 40,000; സിപിഐ കണക്കിന് പിന്നാലെ വടകരയും കോഴിക്കോടും എൽഡിഎഫിനൊപ്പമെന്ന് ജനതാദൾ

കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് ജനതാ​ദൾ എസ് ജില്ലാ കമ്മറ്റി
തിരുവനന്തപുരത്ത് കുറഞ്ഞ ഭൂരിപക്ഷം 7,000; തൃശൂരിൽ അരലക്ഷം; മാവേലിക്കരയിൽ 40,000; സിപിഐ കണക്കിന് പിന്നാലെ വടകരയും കോഴിക്കോടും എൽഡിഎഫിനൊപ്പമെന്ന് ജനതാദൾ


തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്​ ഒ​ഴി​കെ തി​രു​വ​ന​ന്ത​പു​രം, മാ​വേ​ലി​ക്ക​ര, തൃ​​ശൂ​ർ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ സിപിഐ വിജയിക്കുമെന്ന വിലയിരുത്തലിന് പിന്നാലെ കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് ജനതാ​ദൾ എസ് ജില്ലാ കമ്മറ്റി. സികെ നാണു എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന  യോ​ഗത്തിന്റെതാണ് വിലയിരുത്തൽ. 

തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ല്ലാ അ​നു​കൂ​ല സാ​ഹ​ച​ര്യ​വും വോ​ട്ടാ​യി മാ​റി​യാ​ൽ 30,000 വോ​ട്ടിന്റെ ഭൂ​രി​പ​ക്ഷമാണ് സിപിഐയുടെ പ്രതീക്ഷ. തൃ​ശൂ​രി​ൽ 55,000 വോ​ട്ടി​ന്റെ ലീ​ഡും മാ​വേ​ലി​ക്ക​ര​യി​ൽ 40,000 ഭൂരിപക്ഷവുമാണ് സിപിഐ പ്രതീക്ഷിക്കുന്നത്. സിപിഐയുടെ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇടതുമുന്നണി സംസ്ഥാനത്ത് വൻ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പാർട്ടി പ്രവർത്തകർ. കോഴിക്കോട്ടും വയനാട്ടിലും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷ.

ഇന്നലെ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യി​ലാ​ണ്​ സിപിഐയുടെ  ​​പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. അ​ടി​യൊ​ഴു​ക്ക്​ അ​ട​ക്കം വി​ല​യി​രു​ത്തി വി​ശ​ദ റി​പ്പോ​ർ​ട്ട്​ മേ​യ്​ 17 ന​കം സ​മ​ർ​പ്പി​ക്കാ​ൻ 14 ജി​ല്ല കൗ​ൺ​സി​ലു​ക​ളോ​ട്​ നി​ർ​ദേ​ശി​ച്ചു. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ നേ​ടാ​നു​ള്ള കോ​ൺ​ഗ്ര​സി​​െൻറ ശ്ര​മ​ങ്ങ​ൾ​ക്ക്​ ചി​ല മാ​ധ്യ​മ​ങ്ങ​ൾ കൂ​ട്ടു​നി​െ​ന്ന​ന്ന വി​മ​ർ​ശ​വും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു. ബി.​ജെ.​പി​ക്ക്​ ഇ​ല്ലാ​ത്ത ശ​ക്തി ഉ​യ​ർ​ത്തി​ക്കാ​ട്ടി പ്ര​ച​രി​പ്പി​ച്ചു. അ​തി​ന്​ സ​ഹാ​യ​ക​മാ​യി സ​ർ​​വേ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.  

രാ​ഹു​ൽ ഗാ​ന്ധി എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യ വ​യ​നാ​ട്​ പ​ര​മാ​വ​ധി മ​ത്സ​രം കാ​ഴ്​​ച​വെ​ക്കാ​ൻ സാ​ധി​െ​ച്ച​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഭീ​തി​ദ​മാ​യ തി​രി​ച്ച​ടി വ​യ​നാ​ട്​ സം​ഭ​വി​ക്കി​ല്ലെ​ന്ന ഉ​റ​പ്പി​ലാ​ണ്​ എ​ൽ.​ഡി.​എ​ഫ്. ക​ടു​ത്ത മ​ത്സ​രം ന​ട​ന്ന തി​രു​വ​ന​ന്ത​പു​ര​ത്ത്​ രാ​ഷ്​​ട്രീ​യ വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ങ്കി​ൽ കു​റ​ഞ്ഞ​ത്​​ 7000 വോ​ട്ടി​ന്​ സി. ​ദി​വാ​ക​ര​ൻ ജ​യി​ക്കും. വോ​​ട്ട്​ ചെ​യ്യാ​തെ നാ​ട്ടി​ൽ ​േപാ​കു​ന്ന സ​ർ​വി​സ്​ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ഇ​ട​ത്​ വോ​ട്ടു​ക​ൾ അ​ട​ക്കം ഇ​ത്ത​വ​ണ ല​ഭി​ച്ചു. ദ​ലി​ത്, പി​ന്നാ​ക്ക സ​മു​ദാ​യ കേ​ന്ദ്രീ​ക​ര​ണം, ക്രൈ​സ്​​ത​വ- മു​സ്​​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​നു​കൂ​ല നി​ല​പാ​ട്​ കൂ​ടി ചേ​ർ​ന്നാ​ൽ 25,000- 30,000 വോ​ട്ടി​​െൻറ ഭൂ​രി​പ​ക്ഷം ല​ഭി​ക്കും. 

ബി.​ജെ.​പി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക്​ ത​ള്ള​പ്പെ​ടും. നേ​മം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ മാ​ത്ര​മേ അ​വ​ർ​ക്ക്​ ലീ​ഡ്​ ല​ഭി​ക്കൂ. ക​ഴ​ക്കൂ​ട്ടം, നെ​യ്യാ​റ്റി​ൻ​ക​ര, പാ​റ​ശ്ശാ​ല, കോ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ൽ.ഡി.​എ​ഫ്​ ലീ​ഡ്​ നേ​ടും. തി​രു​വ​ന​ന്ത​പു​ര​ത്ത്, വ​ട്ടി​യൂ​ർ​ക്കാ​വി​ലും യു.​ഡി.​എ​ഫ്​ നേ​രി​യ ലീ​ഡ്​ കൈ​വ​രി​ക്കും. 

മാ​േ​വ​ലി​ക്ക​ര​യി​ൽ ച​ങ്ങ​നാ​ശ്ശേ​രി ഒ​ഴി​കെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫ്​ നേ​രി​യ ലീ​ഡ്​ നേ​ടി വി​ജ​യി​ക്കും. തൃ​ശൂ​രി​ൽ ബി.​ജെ.​പി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക്​ ത​ള്ള​പ്പെ​ടും. ര​ണ്ട്​ ല​ക്ഷ​ത്തി​ലേ​റെ വോ​ട്ട്​ ബി.​ജെ.​പി പി​ടി​ച്ചാ​ൽ രാ​ജാ​ജി മാ​ത്യു തോ​മ​സി​​െൻറ ഭൂ​രി​പ​ക്ഷം ന​ല്ല​വ​ണ്ണം വ​ർ​ധി​ക്കും. റോ​മ​ൻ ക​ത്തോ​ലി​ക്ക സ​മു​ദാ​യ വോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ അ​നു​കൂ​ല​മാ​യി മാ​റു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com