ചരിത്രവിജയം നേടുമെന്ന് യുഡിഎഫ്; പതിനൊന്നിടത്ത് വിജയിക്കുമെന്ന് എല്‍ഡിഎഫ്; മൂന്നിടത്ത് ജയിക്കുമെന്ന് ബിജെപി

തിരുവന്തപുരം, തൃശൂര്‍, പത്തനംതിട്ട സീറ്റുകൡ അട്ടിമറി പ്രതീക്ഷയിലാണ് ബിജെപി 
ചരിത്രവിജയം നേടുമെന്ന് യുഡിഎഫ്; പതിനൊന്നിടത്ത് വിജയിക്കുമെന്ന് എല്‍ഡിഎഫ്; മൂന്നിടത്ത് ജയിക്കുമെന്ന് ബിജെപി

കൊച്ചി: ഫലമറിയാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ രാഷ്ട്രീയകേരളം ഉദ്വേഗത്തില്‍. ലോക്‌സഭാ തെരഞ്ഞടുപ്പ് ഫലം സൃഷ്ടിക്കാന്‍ പോകുന്ന രാഷ്ട്രീയ ചലനങ്ങളിലേക്ക് കാതോര്‍ക്കുകയാണ് കേരളം. ചരിത്രവിജയം നേടാനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി ഇടതുമുന്നറ്റമുണ്ടാകുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. അതേസമയം എക്‌സിറ്റുപോളുകള്‍ പ്രവചിച്ചതുപോലെ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

നിയമസഭാ തെരഞ്ഞടുപ്പില്‍ നേടിയ വന്‍വിജയത്തില്‍ നിന്ന് ഈ ലോക്‌സഭാ തെരഞ്ഞടുപ്പ് എന്ത് രാഷ്ട്രീയമാറ്റം സൃഷ്ടിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നിര്‍ണായകം. 2014ലെ എട്ടുസീറ്റെങ്കിലും നിലനിര്‍ത്താന്‍ കഴിയുന്നുവെങ്കില്‍ തങ്ങളുടെ മേല്‍ക്കൈയ്ക്ക് വലിയ ക്ഷീണമില്ലെന്ന് അവകാശപ്പെടാന്‍ ഇടതുമുന്നണിക്ക് കഴിയും. അഭിപ്രായസര്‍വെ പ്രവചനം പോലെ എല്‍ഡിഎഫ് അഞ്ചില്‍ താഴെ  സീറ്റിലേക്ക് ചുരുങ്ങിയാല്‍ എല്‍ഡിഎഫിലും സിപിഎമ്മിലും വിചാരണകള്‍ ആരംഭിക്കാം. 

പതിനഞ്ച് സീറ്റില്‍ കുടുതല്‍ നേടാനായാല്‍ വിജയവഴിയിലേക്ക് വീണ്ടും തിരിച്ചുവരുന്നുവെന്ന് യിഡിഎഫിന് കരുതാം. വരാന്‍ പോകുന്ന ഉപതെരഞ്ഞടുപ്പുകളിലും അത് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. കേന്ദ്രാധികാരം വീണ്ടും കയ്യാളുകയും കേരളത്തില്‍ അക്കൗണ്ട് തുറക്കുകയും ചെയ്താല്‍ ഇവിടെ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ വേഗത്തിലും ശക്തമാകും.

ഇരുപതില്‍ ഇരുപത് സീറ്റും കിട്ടിയാല്‍ അത്ഭുതമില്ലെന്ന അവകാശവാദമാണ് യുഡിഎഫ് കേന്ദ്രങ്ങളുടെത്. പാലക്കാടൊഴിച്ചുള്ള 19 സീറ്റിലും ഉറച്ച സാധ്യത നേതൃത്വം വിലയിരുത്തുന്നു. 18 സീറ്റെന്ന അവകാശവാദം മുന്നോട്ട് വെയ്ക്കുന്നുവെങ്കിലും പതിനൊന്ന് സീറ്റുകളിലാണ് എല്‍ഡിഎഫിന്റെ വിജയപ്രതീക്ഷ. തിരുവന്തപുരം, തൃശൂര്‍, പത്തനംതിട്ട സീറ്റുകൡ അട്ടിമറി പ്രതീക്ഷയിലാണ് ബിജെപി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com