'ഞാന്‍ എങ്ങനെ തോറ്റു'; സ്വന്തം തോല്‍വി പഠിക്കാന്‍ ഒരുങ്ങി കുമ്മനം രാജശേഖരന്‍

ബൂത്തുകള്‍ സന്ദര്‍ശിച്ച് കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് കിട്ടിയ വോട്ടിന്റെ കണക്കെടുത്താണ് പരിശോധന
'ഞാന്‍ എങ്ങനെ തോറ്റു'; സ്വന്തം തോല്‍വി പഠിക്കാന്‍ ഒരുങ്ങി കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം; ഇത്തവണ കേരളത്തില്‍ അക്കൗണ്ടു തുറക്കാം എന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. തിരുവനന്തപുരം മണ്ഡലത്തിലേക്ക് കുമ്മനം രാജശേഖരനെ എത്തിച്ചത് ഈ പ്രതീക്ഷയിലാണ്. എന്നാല്‍ ഇത്തവണയും ബിജെപിയുടെ മോഹം പൂവണിഞ്ഞില്ല. കുമ്മനത്തിന്റെ പോരാട്ടം രണ്ടാം സ്ഥാനത്ത് അവസാനിക്കുകയായിരുന്നു. ഇപ്പോള്‍ തന്റെ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ ഒരുങ്ങുകയാണ് കുമ്മനം രാജശേഖരന്‍. ബൂത്ത് അടിസ്ഥാനത്തിലാവും പരിശോധന. 

ബൂത്തുകള്‍ സന്ദര്‍ശിച്ച് കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് കിട്ടിയ വോട്ടിന്റെ കണക്കെടുത്താണ് പരിശോധന. പഠന റിപ്പോര്‍ട്ട് സംസ്ഥാന തല അവലോകന യോഗത്തില്‍ അവതരിപ്പിക്കും. അഭിപ്രായ സര്‍വേകളിലും എക്‌സിറ്റ് പോളുകളിലും ബിജെപിക്ക് വിജയം പ്രവചിച്ചിരുന്നെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ പലമടങ്ങ് ഇരട്ടി ഭൂരിപക്ഷത്തിലായിരുന്നു ശശി തരൂരിന്റെ വിജയം. ബിജെപിക്ക് എവിടെയാണ് പിഴച്ചത് എന്നാണ് ഇതിലൂടെ അന്വേഷിക്കുന്നത്. 

മൂന്നു ദിവസം കൊണ്ടായിരിക്കും പഠനം പൂര്‍ത്തിയാക്കുക. ബിജെപി വോട്ടുകള്‍ നഷ്ടപ്പെട്ടോ എന്ന് ഇതിലൂടെ മനസിലാക്കാന്‍ സാധിച്ചേക്കും. എന്‍എസ്എസിന്റേയും എസ്എന്‍ഡിപിയുടേയും നിലപാട് എങ്ങനെയാണ് ബാധിച്ചതെന്നും അറിയാമെന്നും കുമ്മനം പറഞ്ഞു. ന്യൂനപക്ഷ ഏകീകരണവും ക്രോസ് വോട്ടും നടന്നു എന്നാണ് അദ്ദേഹം പറയുന്നത്. 

2015 ല്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പും 2016 ലെ നിയമസഭാ 2014 ലെ ലോക്‌സഭ എന്നിവയില്‍ ബിജെപിക്ക് കിട്ടിയ വോട്ട് ഇപ്പോള്‍ കിട്ടിയതുമായി താരതമ്യം ചെയ്യും. എല്ലാ ബൂത്തുകളിലും ബിജെപിക്ക് വോട്ട് കൂടിയിട്ടുണ്ട്. എന്നാല്‍ ന്യൂനപക്ഷ ഏകീകരണം ബിജെപിയ്ക്ക് തിരിച്ചടിയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com