അടിവസ്ത്രത്തിന്റെ പരസ്യം കൊടുത്തതിന് റെയിൽവേയെ ട്രോളി; മറുപടിയിൽ അടപടലം പകച്ച് യുവാവ്

ഇത്തരം പരസ്യം കൊടുക്കുന്നതിന് ഐആർസിടിസിയോട് നന്നായി ദേഷ്യപ്പെട്ട യുവാവ് പക്ഷേ ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല
അടിവസ്ത്രത്തിന്റെ പരസ്യം കൊടുത്തതിന് റെയിൽവേയെ ട്രോളി; മറുപടിയിൽ അടപടലം പകച്ച് യുവാവ്

തിരുവനന്തപുരം: ടിക്കറ്റ് ബുക്ക് ചെയ്യാനായി റെയിൽവേയുടെ ആപ് തുറന്നപ്പോൾ കണ്ടത് അടിവസ്ത്രത്തിന്റെ പരസ്യം. ഇത്തരം പരസ്യം കൊടുക്കുന്നതിന് ഐആർസിടിസിയോട് നന്നായി ദേഷ്യപ്പെട്ട യുവാവ് പക്ഷേ ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല. 

ഐആർസിടിസിയുടെ ബുക്കിങ് ആപ്പ് തുറക്കുമ്പോൾ തന്നെ വളരെ മോശം രീതിയിലുള്ള വൃത്തികെട്ട പരസ്യങ്ങൾ കാണുന്നു എന്നായിരുന്നു ആനന്ദിന്‍റെ പരാതി. ഇത്തരത്തിലുള്ള പരസ്യങ്ങൾ പ്രകോപനപരവും ചൊറിച്ചിൽ ഉണ്ടാക്കുന്നതാണെന്നും ആയിരുന്നു ഇന്ത്യൻ റെയിൽവേയെ ടാഗ് ചെയ്തുള്ള ട്വീറ്റിൽ ആനന്ദ് കുമാർ പറഞ്ഞത്. ഐആർസിടിസിയെ കൂടാതെ റെയിൽവേ മന്ത്രാലയത്തിനെയും റെയിൽവേ മന്ത്രി പീയുഷ് ഗോയലിനെയും ആനന്ദ് ടാഗ് ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു ട്വീറ്റ്.

ആനന്ദിന്‍റെ ട്വീറ്റ് റെയിൽവേ കാര്യമായി തന്നെ പരിഗണിച്ചു. കൃത്യമായ മറുപടിയും നൽകി. ഇന്ത്യൻ റെയിൽവേ ആനന്ദിന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 

'ഗൂഗിളിന്‍റെ ആഡ് സർവീസ് ടൂൾ ആയ എഡിഎക്സ് ആണ് പരസ്യങ്ങൾക്കായി IRCTC ഉപയോഗിക്കുന്നത്. ഉപയോക്താക്കളെ ഉന്നം വെയ്ക്കാൻ ഈ പരസ്യങ്ങൾ കുക്കീസ് ഉപയോഗിക്കാറുണ്ട്. ഉപയോക്താക്കളുടെ ബ്രൗസിങ് ഹിസ്റ്ററിയും സ്വഭാവവും നോക്കിയാണ് പരസ്യങ്ങൾ കാണിക്കുന്നത്. ദയവു ചെയ്ത് ഇത്തരത്തിലുള്ള പരസ്യങ്ങൾ ഒഴിവാക്കാൻ എല്ലാ ബ്രൗസർ കുക്കീസുകളും ഹിസ്റ്ററിയും ഡിലീറ്റ് ചെയ്യുക.'- സംഭവം എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com