പിണറായിയുടെ നിലപാട് കേരളത്തിലെ ജനങ്ങള്‍ക്ക് അപമാനകരം; വിമര്‍ശനവുമായി വി മുരളീധരന്‍

ജനാധിപത്യപരമായ മര്യാദകള്‍ പാലിച്ചുകൊണ്ടുപോകുക എന്നുള്ളതാണ് സാംസ്‌കാരികപരമായ ഔന്നിത്യം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല
പിണറായിയുടെ നിലപാട് കേരളത്തിലെ ജനങ്ങള്‍ക്ക് അപമാനകരം; വിമര്‍ശനവുമായി വി മുരളീധരന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാത്ത കേള മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയുക്ത കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ജനാധിപത്യത്തില്‍ എല്ലാവരും കാണിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. രാഷ്ട്രീയമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വിവിധ പാര്‍ട്ടിയിലുള്ള ആളുകള്‍ തമ്മിലുണ്ടാകും. അതൊക്കെ ഉള്ളപ്പോള്‍ തന്നെ ജനാധിപത്യപരമായ മര്യാദകള്‍ പാലിച്ചുകൊണ്ടുപോകുക എന്നുള്ളതാണ് സാംസ്‌കാരികപരമായ ഔന്നിത്യം കാണിക്കുന്നവര്‍ ചെയ്തുപോന്നിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല. മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അപമാനകരമാണെന്ന് വി മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ആത്മാര്‍ത്ഥമായി നിറവേറ്റും. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചത്. പുതിയ ചുമതല കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കും. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ എല്ലാവരോടും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി സ്ഥാനം ലഭിക്കാന്‍ വൈകിയില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com