'മുഖ്യമന്ത്രിയുടെ ഉറപ്പ് ഒരു തമാശയാക്കി മാറ്റിയ ആള്‍ക്ക് ഒരു വെറും സസ്‌പെന്‍ഷന്‍ മതിയോ?'

മുഖ്യമന്ത്രിയുടെ ഉറപ്പ് കീറി കാറ്റില്‍ പറത്തിയത്? ഇന്നാട്ടിലെ മുഖ്യമന്ത്രിയുടെ ഉറപ്പ് ഒരു തമാശയാക്കി മാറ്റിയ ആള്‍ക്ക് ഒരു വെറും സസ്‌പെന്‍ഷന്‍ മതിയോ?
'മുഖ്യമന്ത്രിയുടെ ഉറപ്പ് ഒരു തമാശയാക്കി മാറ്റിയ ആള്‍ക്ക് ഒരു വെറും സസ്‌പെന്‍ഷന്‍ മതിയോ?'

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രോസിക്യൂഷനേയും സര്‍ക്കാരിനേയും വിമര്‍ശിച്ച് സാമൂഹ്യ നിരീക്ഷകന്‍ ഹരീഷ് വാസുദേവന്‍. ആരാണ് പ്രോസിക്യൂഷന്‍ നടത്തിപ്പില്‍ മുഖ്യമന്ത്രിയുടെ ഉറപ്പ് കീറി കാറ്റില്‍ പറത്തിയത്? ഇന്നാട്ടിലെ മുഖ്യമന്ത്രിയുടെ ഉറപ്പ് ഒരു തമാശയാക്കി മാറ്റിയ ആള്‍ക്ക് ഒരു വെറും സസ്‌പെന്‍ഷന്‍ മതിയോ? ഇത്തരക്കാര്‍ ഇനി സര്‍വ്വീസില്‍ വേണോ? ദൃക്‌സാക്ഷിയായ അമ്മ പറഞ്ഞ മൊഴിയില്‍ പോലും വൈരുദ്ധ്യം ഉണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ എന്ത് ചെയ്യുകയായിരുന്നു?- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

വാളയാര്‍ റേപ്പ് കേസിലെ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കും എന്നത് ഇന്നാട്ടിലെ മുഖ്യമന്ത്രിയുടെ പരസ്യമായ ഉറപ്പാണ്. ഒരു പ്രത്യേക കേസില്‍ നീതി നടപ്പാക്കും എന്ന് ഇന്നാട്ടിലെ ഓരോ പൗരനും ആഭ്യന്തര വകുപ്പിന്റെ ഉറപ്പാണ് അത്.

അത് നഗ്‌നമായി ലംഘിക്കപ്പെട്ടു. പ്രതികള്‍ രക്ഷപ്പെട്ടു. ആരാണ് പ്രോസിക്യൂഷന്‍ നടത്തിപ്പില്‍ മുഖ്യമന്ത്രിയുടെ ഉറപ്പ് കീറി കാറ്റില്‍ പറത്തിയത്? ഇന്നാട്ടിലെ മുഖ്യമന്ത്രിയുടെ ഉറപ്പ് ഒരു തമാശയാക്കി മാറ്റിയ ആള്‍ക്ക് ഒരു വെറും സസ്‌പെന്‍ഷന്‍ മതിയോ? ഇത്തരക്കാര്‍ ഇനി സര്‍വ്വീസില്‍ വേണോ? ദൃക്‌സാക്ഷിയായ അമ്മ പറഞ്ഞ മൊഴിയില്‍ പോലും വൈരുദ്ധ്യം ഉണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ എന്ത് ചെയ്യുകയായിരുന്നു?

മുഖ്യമന്ത്രിയുടെ വാക്കിനു അപമാനമുണ്ടാക്കുന്നവര്‍ സര്‍വ്വീസില്‍ തുടരണോ എന്നു തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. പക്ഷെ അത് ജനങ്ങളോട് പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.- അദ്ദേഹം കുറിച്ചു.


അതേസമയം, വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതികളെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ അപ്പീല്‍ പോകുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു.

 പോക്‌സോ വകുപ്പുകള്‍ക്കു പുറമേ, ബലാല്‍സംഗം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്.അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കില്‍ അത് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് എകെ ബാലന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com