ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുവതികളുടെ മുറിയില്‍ കടന്നുകയറി, നഗ്നരാക്കി ചിത്രങ്ങള്‍ പകര്‍ത്തി, കൊള്ളയടിച്ചു; ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് സംഘം അറസ്റ്റില്‍

കൊച്ചി നഗരത്തില്‍ വേഷം മാറി കൊള്ള നടക്കിയ നാല് യുവാക്കളാണ് പൊലീസ് പിടിയിലായത്
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുവതികളുടെ മുറിയില്‍ കടന്നുകയറി, നഗ്നരാക്കി ചിത്രങ്ങള്‍ പകര്‍ത്തി, കൊള്ളയടിച്ചു; ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് സംഘം അറസ്റ്റില്‍

കൊച്ചി; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ളയടിക്കുന്നത് പതിവാക്കിയ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍. കൊച്ചി നഗരത്തില്‍ വേഷം മാറി കൊള്ള നടക്കിയ നാല് യുവാക്കളാണ് പൊലീസ് പിടിയിലായത്. ലൊക്കാന്റോ പോലെയുള്ള സൈറ്റുകളിലൂടെ എസ്‌കോര്‍ട് സര്‍വീസ് നല്‍കുകയും സ്ത്രീകളെ ഹോട്ടലുകളില്‍ എത്തിച്ചു നല്‍കുയും ചെയ്യുന്നവരാണ് ഇവര്‍. 

മലപ്പുറം പൊന്നാനി പുതുപൊന്നാനി ആലിക്കുട്ടിന്റെ വീട് ഹിലര്‍ ഖാദര്‍(29), ആലപ്പുഴ തുറവൂര്‍ വടശ്ശേരിക്കരി വീട്ടില്‍ ജോയല്‍ സിബി(22), മുളവുകാട് മാളിയേക്കല്‍ വീട്ടില്‍ മാക്‌സ്‌വെല്‍ ഗബ്രിയേല്‍(25), കണ്ണൂര്‍ പയ്യാവൂര്‍ പൈസ ഗിരി ആക്കല്‍ വീട്ടില്‍ റെന്നി മത്തായി(37) എന്നിവരാണ് പിടിയിലായത്. കൊച്ചിയിലെ ഹോട്ടലില്‍ മുറിയെടുത്ത മുംബൈ സ്വദേശികളായ സഹോദരികളുമായ രണ്ടു സ്ത്രീകളുടെ മുറിയിലേക്ക് കടന്ന് കയറി ഇവര്‍ പണം കവരുകയായിരുന്നു. കൂടാതെ യുവതികളെ നഗ്നരാക്കി അവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. 

പ്രതികളായ മാക്‌സ്‌വെല്‍, ജോയല്‍ എന്നിവര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് എന്ന് പറഞ്ഞാണ് മുറിയില്‍ കടന്നു കയറി പരിശോധന നടത്തിയത്. മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് ഇവര്‍ എവിടെ എന്ന് അന്വേഷിച്ചു. മുറിയില്‍ കഞ്ചാവ് ഉണ്ടോയെന്നു ചോദിച്ചും പരിശോധന നടത്തി. 

ഇതിനിടെ പ്രതികള്‍ ഫോണ്‍ ചെയ്ത് സംഘാഗംങ്ങളായ റെന്നിയെയും ഹിലറിനെയും മുറിയിലേക്കു വരുത്തി. എത്തിയ ഉടന്‍ ഇവര്‍ പരാതിക്കാരിയെയും ഒപ്പമുള്ള സഹോദരിയെയും മര്‍ദിച്ചു. ഇരുവരുടെയും ഫോണുകള്‍ പിടിച്ചുവാങ്ങുകയും കയ്യിലുണ്ടായിരുന്ന 20,000 രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇവരെ നഗ്‌നരാക്കി  മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വീടുകളിലേയ്ക്കും അയയ്ക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ ഹോട്ടല്‍ മാനേജരെ പൊലീസ് ആണെന്ന് പറഞ്ഞ് മുറിയിലേക്കു വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തു വരുന്നത്. ഹോട്ടല്‍ അധികൃതര്‍ പോലും ഇവര്‍ തട്ടിപ്പുകാരാണെന്ന വിവരം അറിയുന്നത് അപ്പോഴാണ്. നേരത്തെയും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ പ്രതികള്‍ നടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെത്തുടര്‍ന്നു നഗരത്തില്‍ വ്യാപകമാകുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com