'പിണറായിക്ക് ഈ മഡ്ഗുണനെ എവിടെനിന്ന് കിട്ടി'; ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ആദ്യം പറഞ്ഞത് താനെന്ന് കെ മുരളീധരന്‍

പിഎസ്‌സി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിലും ഭേദം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി അന്വേഷിക്കുന്നതാണ്
'പിണറായിക്ക് ഈ മഡ്ഗുണനെ എവിടെനിന്ന് കിട്ടി'; ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ആദ്യം പറഞ്ഞത് താനെന്ന് കെ മുരളീധരന്‍


കോഴിക്കോട്: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. മാനമില്ലാത്ത ബഹ്‌റയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തത്. എവിടെനിന്നാണ് ഈ മഡ്ഗുണനെ പിണറായിക്ക് ഡിജിപിയായി കിട്ടിയതെന്നും മുരളീധരന്‍ ചോദിച്ചു. യുഡിഎഫിന്റെ രാപ്പകല്‍ സമരവേദിയില്‍ സംസാരിക്കുകയായിരുന്നു മുരളി. 

സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നില്‍ക്കുന്നവനാണ് ബഹ്‌റ. മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല ബഹ്‌റ കേസെടുക്കേണ്ടത്. തനിക്കെതിരെയും വേണമെന്ന് മുരളി പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ആദ്യം പറഞ്ഞത് താനാണ്. അദ്യപ്രളയകാലത്ത് സഹായമായി ലഭിച്ച തുക അടിച്ചുമാറ്റിയതുകൊണ്ടാണ് രണ്ടാം പ്രളയകാലത്ത് സഹായം കുറഞ്ഞത്. അല്ലാതെ ജനങ്ങളുടെ സ്‌നേഹം കുറഞ്ഞതല്ലെന്നും മുരളി പറഞ്ഞു.

പിഎസ്‌സി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിലും ഭേദം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി അന്വേഷിക്കുന്നതാണ്.  കോണ്‍ഗ്രസിനെ വഞ്ചിച്ച് ബിജെപിയിലെത്തിയ ആളെ ഗവര്‍ണറാക്കിയതിലൂടെ കേരളത്തിലും കടന്ന് കയറാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുരളി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com