ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു; പിതാവിന് പിന്നാലെ ചികിത്സയിലായിരുന്ന മകളും മരിച്ചു

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു; പിതാവിന് പിന്നാലെ ചികിത്സയിലായിരുന്ന മകളും മരിച്ചു

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട്: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഒപ്പം യാത്ര ചെയ്ത യുവതിയുടെ പിതാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. കുന്ദമംഗലം പടനിലം ഉപ്പഞ്ചേരിമ്മല്‍ അബ്ദുല്‍ ഖാദറിന്റെ മകളും കൊടുവള്ളി സ്വദേശി തങ്ങള്‍സ് നജ്മുദ്ദീന്റെ ഭാര്യയുമായ ശബ്‌നയാണ് മരിച്ചത്. 

തിങ്കളാഴ്ച പതിമംഗലത്തായിരുന്നു അപകടം. പിതാവ് അബ്ദുല്‍ ഖാദര്‍ തത്ക്ഷണം മരിച്ചു. ഓട്ടോ ഡ്രൈവര്‍ ചന്ദ്രന്‍(55) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com