'ഇറങ്ങിപ്പോടാ'; യുഡിഎഫ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിന് എതിരെ കൂക്കിവിളിയും തെറിയഭിഷേകവും, അനുനയിപ്പിച്ച് ജോസ് കെ മാണി

പാലായില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനെതിരെ പ്രതിഷേധം
'ഇറങ്ങിപ്പോടാ'; യുഡിഎഫ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിന് എതിരെ കൂക്കിവിളിയും തെറിയഭിഷേകവും, അനുനയിപ്പിച്ച് ജോസ് കെ മാണി

പാലാ: പാലായില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനെതിരെ പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സദസ്സിലെത്തിയ ജോസഫിന് നേരെ കൂവല്‍ ഉയര്‍ന്നു. ജോസഫിന്റെ പേര് നേതാക്കള്‍ പരാമര്‍ശിച്ചപ്പോള്‍ എപ്പോഴും കൂക്കിവിളികള്‍ ഉയര്‍ന്നു. 

ഇതിന് പിന്നാലെ സംസാസിക്കാന്‍ എഴുന്നേറ്റപ്പോഴും ജോസഫിന് എതിരെ ജോസ് കെ മാണി പക്ഷത്തിന്റെ പ്രതിഷേധമുയര്‍ന്നു. ജോസഫ് ഗോബാക്ക് വിളിയും ജോസ് കെ മാണി സിന്ദാബാദ് വിളികളുയര്‍ന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ ജോസഫ് പ്രസംഗം തുടരുകയായിരുന്നു. 

കെഎം മാണി സിന്ദാബാദ്, ജോസ് കെ മാണി നേതാവേ ധീരതയോടെ നയിച്ചോളൂ തുടങ്ങിയ മുദ്രാവാക്യങ്ങളുമയര്‍ന്നു. ചിലര്‍ തെറിവിളിക്കുകയും 'ഇറങ്ങിപ്പോടാ'യെന്ന് ആക്രോശിക്കുകയും ചെയ്തു. 

പ്രതിഷേധം തുടര്‍ന്നപ്പോള്‍ 'നിങ്ങളുടെ ചില വികാരങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു. അത് ഈ സ്ഥാനാര്‍ത്ഥിയെ സ്‌നേഹിക്കുന്നവരാണ് പറഞ്ഞത് എന്ന് ഞാന്‍ കരുതുന്നു'-എന്ന് ജോസഫ് പറഞ്ഞു. ഏത് പാര്‍ട്ടിയിലും ചില മത്സരങ്ങളുണ്ടാകുമ്പോള്‍ നമ്മളെല്ലം സ്വീകരിക്കുന്ന നിലപാടുകളാണ്. അതിന്റെ ഭാഗമായുണ്ടായതാണ്. അല്ലാതെ വ്യക്തിപരമല്ല. ജോസ് കെ മാണിയുമായുള്ള അഭിപ്രായ വത്യാസങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ തീരുമെന്നാണ് പ്രതാക്ഷയെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com