ജോസഫിനെ വിളിച്ചുവരുത്തി രേഖകള്‍ കൈക്കലാക്കി അപായപ്പെടുത്തി; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ മുഖ്യമന്ത്രിക്ക് കുടുംബത്തിന്റെ പരാതി

കണ്ണൂരിലെ കെട്ടിടം കരാറുകാരനായ ചൂരപ്പടവിലെ മുതുപാറക്കുന്നേല്‍ ജോസഫിന്റെ (ജോയി) മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
ജോസഫിനെ വിളിച്ചുവരുത്തി രേഖകള്‍ കൈക്കലാക്കി അപായപ്പെടുത്തി; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ മുഖ്യമന്ത്രിക്ക് കുടുംബത്തിന്റെ പരാതി

തിരുവനന്തപുരം: കണ്ണൂരിലെ കെട്ടിടം കരാറുകാരനായ ചൂരപ്പടവിലെ മുതുപാറക്കുന്നേല്‍ ജോസഫിന്റെ (ജോയി) മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനെ വിളിച്ചുവരുത്തി രേഖകള്‍ കൈവശപ്പെടുത്തിയ ശേഷം അപയാപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. കരുണാകരന്‍ ട്രസ്റ്റ് അഗങ്ങളില്‍ ക്രിമിനല്‍ പശ്ചാതലം ഉള്ളവരുണ്ടെന്നും പരാതിയില്‍ പറയുന്നു. 

തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍  ഏഴംഗ പ്രത്യേകത സംഘം കേസ് അന്വേഷിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ അംഗങ്ങളായ ലീഡര്‍ കെ കരുണാകരന്‍ സ്മരാക ചാരിറ്റബ്ള്‍ ട്രസ്റ്റ്  പണം നല്‍കാത്തതിലുള്ള മാനസിക വിഷമമാണ് ജോസഫ് ആത്മഹത്യ ചെയ്യാന്‍ കാരണം എന്നാണ് കുടുംബം പൊലീസിന് ആദ്യം നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com