'ഹിന്ദി നശിക്കട്ടേ' എന്നാണോ അദ്ദേഹം പറയേണ്ടിയിരുന്നത്?: മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍പിള്ള

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ദേശീയ ഭാഷയ്‌ക്കെതിരെ സംസാരിക്കുന്നത് ശരിയല്ല. ഹിന്ദി അടിച്ചേല്‍പിക്കുന്നു എന്ന വാദം തെറ്റാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
'ഹിന്ദി നശിക്കട്ടേ' എന്നാണോ അദ്ദേഹം പറയേണ്ടിയിരുന്നത്?: മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍പിള്ള

തിരുവനന്തപുരം: രാജ്യത്ത് ഹിന്ദി ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ഹിന്ദി വാദം സംഘപരിവാര്‍ അജണ്ടയാണെന്നന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ദേശീയ ഭാഷയ്‌ക്കെതിരെ സംസാരിക്കുന്നത് ശരിയല്ല. ഹിന്ദി അടിച്ചേല്‍പിക്കുന്നു എന്ന വാദം തെറ്റാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

'ഹിന്ദി പ്രചാരണ ദിവസം അമിത് ഷാ മറ്റെന്താണ് പറയേണ്ടിയിരുന്നത്. മുഖ്യമന്ത്രി പറഞ്ഞത് പോലെ ഹിന്ദി  നശിക്കട്ടേ എന്ന് പറയണോ? മുഖ്യമന്ത്രിയുടെ നിലപാടില്‍ ബിജെപി അപലപിക്കുന്നു. അമിത് ഷായുടെ പ്രസ്താവനയോടുള്ള പ്രതിഷേധം നിഷേധാത്മകമാണ്'- ശ്രീധരന്‍ പിള്ള പറഞ്ഞു. 

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷയുണ്ടാകേണ്ടത് ആവശ്യമാണെന്ന് ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി അമിത് ഷാ പറഞ്ഞത് വലിയ വിവാദമായിട്ടുണ്ടായിരുന്നു. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കും. ഗാന്ധിജിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്നം യഥാര്‍ഥ്യമാകാന്‍ മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി കൂടി ഉപയോഗിക്കണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com