വായ്പയെടുത്ത് വാങ്ങിയ ഓട്ടോ ഓടിക്കാന്‍ അനുവദിക്കില്ല, ഭാര്യയെ കൊല്ലുമെന്നും ഡ്രൈവര്‍മാരുടെ ഭീഷണി; പെട്രോളൊഴിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം; ദാരുണം

വായ്പയെടുത്ത് വാങ്ങിയ ഓട്ടോ, സ്റ്റാന്‍ഡില്‍ ഓടിക്കാന്‍ അനുവദിക്കില്ലെന്ന മറ്റു ഡ്രൈവര്‍മാരുടെ ഭീഷണിയിലും ക്രൂരമര്‍ദനത്തിലും മനംനൊന്ത് യുവാവിന്റെ ആത്മഹത്യാശ്രമം
വായ്പയെടുത്ത് വാങ്ങിയ ഓട്ടോ ഓടിക്കാന്‍ അനുവദിക്കില്ല, ഭാര്യയെ കൊല്ലുമെന്നും ഡ്രൈവര്‍മാരുടെ ഭീഷണി; പെട്രോളൊഴിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം; ദാരുണം

കോഴിക്കോട്: വായ്പയെടുത്ത് വാങ്ങിയ ഓട്ടോ, സ്റ്റാന്‍ഡില്‍ ഓടിക്കാന്‍ അനുവദിക്കില്ലെന്ന മറ്റു ഡ്രൈവര്‍മാരുടെ ഭീഷണിയിലും ക്രൂരമര്‍ദനത്തിലും മനംനൊന്ത് യുവാവിന്റെ ആത്മഹത്യാശ്രമം. ഏലത്തൂര്‍ സ്വദേശി രാജേഷ് ആണ്  70 ശതമാനം പൊളളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. സ്ഥിതി ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ടാഴ്ച മുന്‍പാണ് വായ്പയെടുത്ത് വാങ്ങിയ ഓട്ടോയുമായി രാജേഷ് ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയത്. നിലവില്‍ തന്നെ ഓട്ടം കുറവാണെന്നും ഇവിടെ ഓടാന്‍ പറ്റില്ലെന്നും പറഞ്ഞ് സംഘടിച്ച് എത്തിയ മറ്റു ഓട്ടോ ഡ്രൈവര്‍മാര്‍ രാജേഷിനെ ഭീഷണിപ്പെടുത്തി. കൂലിപ്പണി അടക്കം മറ്റു തൊഴിലുകള്‍ ഉപേക്ഷിച്ചാണ് രാജേഷ് ഉപജീവനത്തിനായി ഓട്ടോറിക്ഷ വാങ്ങിയത്. ഭീഷണി വകവയ്ക്കാതെ രാജേഷ് ഓട്ടം തുടര്‍ന്നു. 

നാലുദിവസം മുന്‍പ് രാജേഷിനെ തടഞ്ഞുനിര്‍ത്തി മറ്റു ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ മര്‍ദിച്ചതായും രോഗിയായ ഭാര്യയെ വീട്ടില്‍ കയറി കൊല്ലുമെന്ന് ഇവര്‍ ഭീഷണിമുഴക്കിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു.ഇതില്‍ മനംനൊന്ത് യുവാവ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. 70 ശതമാനം പൊളളലേറ്റ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com