ഐഎന്‍എസ് വിക്രാന്തിലെ ഹാര്‍ഡ് ഡിസ്‌ക് മോഷണം; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസ് ആയതിനാലാണ് ഐഎന്‍എസ്. വിക്രാന്തിലെ മോഷണക്കേസ് എന്‍ഐഎ. ഏറ്റെടുക്കുന്നത്
ഐഎന്‍എസ് വിക്രാന്തിലെ ഹാര്‍ഡ് ഡിസ്‌ക് മോഷണം; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

കൊച്ചി: കപ്പല്‍ശാലയില്‍ നിര്‍മ്മണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ്. വിക്രാന്തില്‍നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണംപോയ കേസ് എന്‍ഐഎ. ഏറ്റെടുത്തു. എന്‍ഐഎ കൊച്ചി യൂണിറ്റാകും കേസ് അന്വേഷിക്കുക. ക്രൈംബ്രാഞ്ചിലെയും ലോക്കല്‍ പൊലീസിലെയും ഉദ്യോഗസ്ഥരെ അടക്കം ഉള്‍പ്പെടുത്തിയുള്ള സംഘമാകും അന്വേഷണം നടത്തുക. 

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസ് ആയതിനാലാണ് ഐഎന്‍എസ്. വിക്രാന്തിലെ മോഷണക്കേസ് എന്‍ഐഎ. ഏറ്റെടുക്കുന്നത്. സംഭവത്തില്‍ അട്ടിമറി അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. 

കഴിഞ്ഞദിവസം എന്‍ഐഎ ഉദ്യോഗസ്ഥര്‍ സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെയുമായി ചര്‍ച്ച നടത്തുകയും കേസിന്റെ വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു.കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ സന്ദര്‍ശനം. 

ഹാര്‍ഡ് ഡിസ്‌ക്കുകള്‍, മൈക്രോ പ്രോസസറുകള്‍, റാമുകള്‍ എന്നിവയും കേബിളുകളും കപ്പലില്‍നിന്ന് മോഷണം പോയിരുന്നു. നേരത്തെ മോഷണക്കേസ് രജിസ്റ്റര്‍ ചെയ്താണ് പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. പണമുണ്ടാക്കാനുള്ള മോഷണം എന്നാണ് നിഗമനമെങ്കിലും പൂര്‍ണമായും തള്ളിക്കളയേണ്ട എന്നാണ് കേന്ദ്ര ഏജന്‍സികളുടെ നിലപാടെന്നറിയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com