ഡല്‍ഹിയിലെയും മഹാരാഷ്ട്രയിലെയും മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണം ; മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്റെ കത്ത്

മലയാളി നഴ്‌സുമാര്‍ക്കിടയില്‍ കോവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍
ഡല്‍ഹിയിലെയും മഹാരാഷ്ട്രയിലെയും മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണം ; മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്റെ കത്ത്

തിരുവനന്തപുരം : ഡല്‍ഹിയിലെയും മഹാരാഷ്ട്രയിലെയും മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും കത്തയച്ചു. മലയാളി നഴ്‌സുമാര്‍ക്കിടയില്‍ കോവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. 

ഡല്‍ഹിയിലെ ആരോഗ്യ രംഗത്തു കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുക്കൊണ്ടിരിക്കുന്ന മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണം. കെജരിവാളിന് അയച്ച കത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. സമാനമായ കത്താണ് ഉദ്ധവ് താക്കറെയ്ക്കും മുഖ്യമന്ത്രി അയച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ നാല്‍പതിലധികം മലയാളി നഴ്‌സുമാര്‍ കോവിഡ് 19 പോസറ്റീവ് ആയ സാഹചര്യത്തിലാണ് കത്ത് അയച്ചത്. അവിടെ 150ല്‍ അധികം നഴ്‌സുമാര്‍ നിരീക്ഷണത്തിലുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ഡല്‍ഹിയില്‍ ഏറ്റവും ഒടുവില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അഞ്ച് മലയാളി നഴ്‌സുമാര്‍ക്കാണ്. സുരക്ഷാ ഉപകരണങ്ങളില്ലാതെ ഇവര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നെന്ന പരാതിയും വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com