ഹോട്ട് സ്പോട്ടുകളിൽ നിയന്ത്രണം ഏപ്രിൽ 30 വരെ; ഇളവുകൾക്ക് അനുമതി വേണം; മുഖ്യമന്ത്രി

ഹോട്ട് സ്പോട്ടുകളിൽ നിയന്ത്രണം ഏപ്രിൽ 30 വരെ; തീരുമാനം സംസ്ഥാനങ്ങൾക്ക് വിടണം; മുഖ്യമന്ത്രി
ഹോട്ട് സ്പോട്ടുകളിൽ നിയന്ത്രണം ഏപ്രിൽ 30 വരെ; ഇളവുകൾക്ക് അനുമതി വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണിന് മുൻപുള്ള സ്ഥിതിയിലേക്ക് തിരിച്ചു പോകാന്‍ സമയമായിട്ടില്ലെന്ന് കേരളം പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ കുറിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായാല്‍ രോഗം വലിയ തോതില്‍ വ്യാപിക്കാനും സാമൂഹിക വ്യാപനത്തിലേക്ക് മാറാനും സാധ്യതയുണ്ട്. കേരളം പോലെ ജന സാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമാകും. രോഗം കൂടുതലായി കണ്ടതു കൊണ്ട് ഹോട്ട്‌സ്‌പോട്ടായി കണക്കാക്കാവുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളെല്ലാം ഏപ്രില്‍ 30 വരെ തുടരണം.

ഹോട്ട് സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ ശാരീരിക അകലം പാലിക്കുമെന്ന് ഉറപ്പു വരുത്തി സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com