'ജില്ലവിട്ടുള്ള യാത്ര വേണ്ട, ജനങ്ങൾ സ്വയം നിയന്ത്രിക്കണം'; നിർദേശവുമായി ഡിജിപി

മെഡിക്കൽ സേവനങ്ങൾ, ചികിത്സ, ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് തുടങ്ങി അടിയന്തര കാര്യങ്ങൾക്കല്ലാതെ അന്തർ സംസ്ഥാന യാത്രയും ജില്ലയ്ക്കു പുറത്തേക്കുള്ള യാത്രയും അനുവദിക്കില്ല
'ജില്ലവിട്ടുള്ള യാത്ര വേണ്ട, ജനങ്ങൾ സ്വയം നിയന്ത്രിക്കണം'; നിർദേശവുമായി ഡിജിപി

തിരുവനന്തപുരം; ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയാലും സംസ്ഥാനം വിട്ടും ജില്ലവിട്ടുമുള്ള യാത്ര അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ജനങ്ങള്‍ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാതിരിക്കാന്‍ ഇനിയും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ദുരീകരിക്കാൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി. 

മെഡിക്കൽ സേവനങ്ങൾ, ചികിത്സ, ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് തുടങ്ങി അടിയന്തര കാര്യങ്ങൾക്കല്ലാതെ അന്തർ സംസ്ഥാന യാത്രയും ജില്ലയ്ക്കു പുറത്തേക്കുള്ള യാത്രയും അനുവദിക്കില്ല. ഈ സാഹചര്യങ്ങളിൽ സത്യവാങ്മൂലം കയ്യിൽ കരുതണം. ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണം. അനാവശ്യമായി യാത്ര ചെയ്താൽ കേസെടുക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് ഹൈക്കോടതി നിർദേശപ്രകാരമുള്ള പിഴ ഈടാക്കും. 

വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക, ഇരട്ടയക്ക നിയന്ത്രണം വരുന്നതോടെ 40 ശതമാനം വണ്ടികള്‍ കുറയുമെന്നാണ് കരുതുന്നത്. പരമാവധി മൂന്നു പേര്‍ ഒരു കാറില്‍ പോകാം. അവശ്യ യാത്രകള്‍ക്കാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കുക. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഐഡി കാർഡ് കയ്യിൽ കരുതണമെന്നും ഡിജിപി പറഞ്ഞു. എല്ലാ ഓഫീസുകളും പൂര്‍ണമായും തുറക്കാന്‍ അനുവദിച്ചിട്ടില്ല. അവശ്യ സര്‍വീസുകള്‍ ഒഴികെ ബാക്കിയുള്ളവ കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കാനാണ് അനുമതി. ജനങ്ങള്‍ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാതിരിക്കാന്‍ ഇനിയും ശ്രദ്ധിക്കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com