കോവിഡ് വ്യാപനം പ്രവചനങ്ങള്‍ക്കതീതം; പലപ്പോഴും വിചിത്രമായ അനുഭവങ്ങളെന്ന് മുഖ്യമന്ത്രി

പത്തനംതിട്ടയില്‍ ആദ്യ കോവിഡ് ക്ലസ്റ്ററില്‍ പെട്ട 62 വയസ്സുകാരി ഇപ്പോഴും പോസിറ്റീവായി തുടരുകയാണ്
കോവിഡ് വ്യാപനം പ്രവചനങ്ങള്‍ക്കതീതം; പലപ്പോഴും വിചിത്രമായ അനുഭവങ്ങളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം പ്രവചനങ്ങള്‍ക്ക് അതീതമാണെന്നാണ് അനുഭവമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പലപ്പോഴും വിചിത്രമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത്. പത്തനംതിട്ടയില്‍ ആദ്യ കോവിഡ് ക്ലസ്റ്ററില്‍ പെട്ട 62 വയസ്സുകാരി ഇപ്പോഴും പോസിറ്റീവായി തുടരുകയാണ്. മാര്‍ച്ച് എട്ടിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 21 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു.

31 ദിവസമായി ഇവര്‍ പോസിറ്റീവായി തുടരുന്നു. കഴിഞ്ഞ 45 ദിവസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്. പ്രതിസന്ധി മറികടക്കുക എളുപ്പമല്ലെന്നു തെളിയിക്കുന്ന വസ്തുതകളാണ് ഇതൊക്കെ. അതുകൊണ്ടാണ് ഒരു തരത്തിലുള്ള ജാഗ്രതക്കുറവും ഉണ്ടാകരുതെന്നു വീണ്ടുംവീണ്ടും പറയുകയാണ്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഉപയോഗിക്കാന്‍ 2,26,969 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 140688 എണ്ണം ഉപയോഗയോഗ്യമാണ്.

വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ എല്‍റ്റി എച്ച്ഡി, ഇഎച്ച്റ്റി വൈദ്യുതി കണക്ഷനുകളിലെ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ഫിക്‌സഡ് ചാര്‍ജ് ആറു മാസത്തേക്കു മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തിലുണ്ടായ ഉപഭോഗത്തിലെ കുറവ് പരിഗണിച്ച് കേന്ദ്രനിലയങ്ങളില്‍നിന്നുണ്ടായ വൈദ്യതിക്ക് ഫിക്‌സഡ് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ വൈദ്യുതി ചാര്‍ജ് കുടിശികയ്ക്കു നിശ്ചയിച്ചിട്ടുള്ള സര്‍ചാര്‍ജ് 18ല്‍നിന്ന് 12 ശതമാനം ആക്കുന്ന കാര്യം വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com