ചരക്കുകള്‍ ഇറക്കുന്നത് രാത്രി ഒന്നിനും രാവിലെ ആറിനുമിടയില്‍: എറണാകുളം ജില്ലയിലെ മാര്‍ക്കറ്റുകളില്‍ കടുത്ത നിയന്ത്രണം, ക്രമീകരണം ഇങ്ങനെ 

കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം
ചരക്കുകള്‍ ഇറക്കുന്നത് രാത്രി ഒന്നിനും രാവിലെ ആറിനുമിടയില്‍: എറണാകുളം ജില്ലയിലെ മാര്‍ക്കറ്റുകളില്‍ കടുത്ത നിയന്ത്രണം, ക്രമീകരണം ഇങ്ങനെ 

കൊച്ചി: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം.  വിവിധ വ്യാപാരി പ്രതിനിധികളുമായി മന്ത്രി വി എസ് സുനില്‍കുമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ശക്തമായ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. 

ജില്ലയില്‍ തന്നെ കൂടുതല്‍ ആളുകള്‍ എത്തുന്ന എറണാകുളം മാര്‍ക്കറ്റില്‍ ചരക്കുകള്‍ ഇറക്കുന്നത് രാത്രി ഒന്നിനും രാവിലെ ആറിനുമിടയിലായി നിജപ്പെടുത്തും. ക്രമീകരണം തിങ്കളാഴ്ച മുതല്‍ നടപ്പാക്കാനാണ് നിര്‍ദേശം. പൊതു ജനങ്ങളും ചരക്കുമായി എത്തുന്ന ട്രക്ക് ഡ്രൈവര്‍മാരും തമ്മിലുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ട്രക്ക് ഡ്രൈവര്‍മാര്‍ അനാവശ്യമായി വാഹനം വിട്ട് പുറത്തിറങ്ങരുത്. അവരുടെ വിശ്രമത്തിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനും പ്രത്യേകമായ ശുചിമുറികള്‍ തയ്യാറാക്കാനും തീരുമാനിച്ചു.

കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം മാര്‍ക്കറ്റ് അടച്ച പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് ജില്ലയിലെ ക്രമീകരണങ്ങള്‍. എറണാകുളം മാര്‍ക്കറ്റില്‍ വഴിയോര കച്ചവടം താത്കാലികമായി നിര്‍ത്തലാക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായി ഇത്തരം കച്ചവടക്കാര്‍ക്ക് മറൈന്‍ ഡ്രൈവിനു സമീപം പ്രത്യേക സൗകര്യം നല്‍കും. സാമൂഹിക അകലം പാലിച്ചു കൊണ്ടു മാത്രമേ കച്ചവടം അനുവദിക്കു. മുമ്പ് കച്ചവടം നടത്തിയിരുന്ന പഴം, പച്ചക്കറി വ്യാപാരികള്‍ക്ക് മാത്രമേ പുതിയ സംവിധാനത്തില്‍ സ്ഥലം അനുവദിച്ചു നല്‍കൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com