കൊല്ലം: ജില്ലാ ജയിലിൽ 34 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ മൊത്തം രോഗികളുടെ എണ്ണം 97 ആയി. 50 പേർക്ക് പരിശോധന നടത്തിയിരുന്നു. ഇതിൽ 34 പേരുടെ ഫലമാണ് പോസിറ്റീവായത്.
ജയിലിലെ 57 തടവുകാർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച പരിശോധനാ ഫലം പോസിറ്റീവായ 54 തടവുകാരെ ചന്ദനത്തോപ്പിലെ പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ശനിയാഴ്ച കോവിഡ് ബാധിതരായ മൂന്ന് തടവുകാരെ കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ 11 തടവുകാരുടെ ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ മൂന്ന് പേർക്ക് രോഗം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഞായറാഴ്ച 139 പേർക്കുകൂടി ആന്റിജൻ ടെസ്റ്റ് നടത്തുകയായിരുന്നു. ഇതിലൂടെയാണ് 54 പേരിൽ കോവിഡ് കണ്ടെത്തിയതെന്ന് ജില്ലാ ജയിൽ സൂപ്രണ്ട് കെ ബി അൻസാർ പറഞ്ഞു. ജയിലിൽ 141 റിമാൻഡ് പ്രതികളാണുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ