കാസർക്കോട്: കുമ്പളയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ വെട്ടിക്കൊന്നു. കുമ്പള നായിക്കാപ്പിലാണ് സംഭവം. നായിക്കാപ്പ് സ്വദേശി ഹരീഷ് ആണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ആക്രമണം. ഹരീഷിൻറെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്.
ഓയിൽ മിൽ ജീവനക്കാരനായ ഹരീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് വെട്ടേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കൃത്യത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ