കേരളം
ഹൈക്കോടതിയിലേക്ക് നാലു ജഡ്ജിമാർ കൂടി ; സുപ്രീംകോടതി കൊളീജിയത്തിന്റെ അംഗീകാരം
കൊളീജിയം ശിപാര്‍ശ നല്കിയ സാഹചര്യത്തില്‍ ഇനി രാഷ്ട്രപതി ഇവരെ നിയമിച്ച് ഉത്തരവിറക്കും
കൊച്ചി : കേരള ഹൈക്കോടതിയിലേക്ക് പുതുതായി നാല് ജഡ്ജിമാരെ കൂടി നിയമിക്കുന്നു. നാലു ജഡ്ജിമാരെ കൂടി നിയമിക്കാനുള്ള ശുപാർശയ്ക്ക് സുപ്രീംകോടതി കൊളീജിയം അംഗീകാരം നല്കി.
നിലവില്‍ ജില്ലാ ജഡ്ജിമാരായ കെ ബാബു, ഡോ. കൌസര്‍ ഇടപ്പഗത്ത് , ഹൈക്കോടതി അഭിഭാഷകരായ മുരളി പുരുഷോത്തമന്,എ എ സിയാദ് റഹ്മാന് എന്നിവരുടെ പേരുകളാണ് ഓഗസ്റ്റ് പതിനാലിന് ചേര്‍ന്ന സുപ്രീംകോടതി കൊളീജിയം അംഗീകാരം നല്‍കിയത്. കൊളീജിയം ശിപാര്‍ശ നല്കിയ സാഹചര്യത്തില്‍ ഇനി രാഷ്ട്രപതി ഇവരെ നിയമിച്ച് ഉത്തരവിറക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ