തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയ നടപടികള്‍ നടക്കവെ രാത്രി 8 മണികഴിഞ്ഞിട്ടും സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ പുറത്തുവിടാത്ത നടപടിക്കെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. ഇന്ന് ആര്‍ക്കും കോവിഡ് ഇല്ലെന്ന് പറയാന്‍ പറഞ്ഞു എന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം. ഫെയ്സ്ബുക്ക് കുറിപ്പിലാണ് സുരേന്ദ്രന്റെ പരാമര്‍ശം.
സാധാരണനിലയില്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെയാണ് സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ പുറത്തുവിടുന്നത്. വാര്‍ത്താ സമ്മേളനം ഇല്ലാത്ത ദിവസങ്ങളില്‍ ആറ് മണിക്ക് തന്നെ വാര്‍ത്താ കുറിപ്പ് ഇറക്കുമായിരുന്നു. തിങ്കളാഴ്ച രാത്രി 9 മണിയായിട്ടും സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ പുറത്തുവരാത്ത സാഹചര്യത്തില്‍ കൂടിയാണ് സുരേന്ദ്രന്റെ പരിഹാസം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ