സൗജന്യക്കിറ്റുകള്‍ ഏപ്രില്‍ വരെ തുടരണം; പിണറായിയുടെ കേരള പര്യടനം ജനുവരി 22 മുതല്‍ 30വരെ; സിപിഎം

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മികവാര്‍ന്ന വിജയം നല്‍കയിത് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളാണെന്ന് സിപിഎം
സിപിഎം പതാക ഫയല്‍ ചിത്രം
സിപിഎം പതാക ഫയല്‍ ചിത്രം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മികവാര്‍ന്ന വിജയം നല്‍കയിത് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളാണെന്ന് സിപിഎം. ഈ സാഹചര്യത്തില്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ തുടരണമെന്ന് സിപിഎം  സംസ്ഥാന സെക്രട്ടറിയേറ്റ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം ത്‌ദ്ദേശതെരഞ്ഞെടുപ്പിലെ വിജയം പ്രാഥമികമായി വിലയിരുത്തി. 

സംസ്ഥാനത്ത് കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഏപ്രില്‍ മാസം വരെ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യണമെന്ന് സര്‍ക്കാരിനോട് സിപിഎം സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചു.  നഗരമേഖലകളിലെ ബിജപെയും കടന്നുകയറ്റം ഗൗരവമെന്ന് സിപിഎം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജന്‍

നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ള  മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം  അടുത്തമാസം 22ന് കൊല്ലത്ത് നിന്ന് ആരംഭിക്കും. 30 ന് കേരളപര്യടനം പൂര്‍ത്തിയാക്കും. സാമൂഹിക സാംസ്‌കാരിക ആരോഗ്യ വിദ്യാഭ്യാസ വ്യവസായ മേഖലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഈ പര്യടനത്തില്‍ നിന്നും രൂപപ്പെടുന്ന ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷമായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക തയ്യാറാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com