'ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്യുന്നു'; പിന്തുണയുമായി ബിജെപി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പമേയം പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുളള സ്പീക്കറുടെ ശുപാര്‍ശ തള്ളിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ പിന്തുണച്ച്  ബിജെപി.
കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം
കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പമേയം പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുളള സ്പീക്കറുടെ ശുപാര്‍ശ തള്ളിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ പിന്തുണച്ച്  ബിജെപി. ഗവര്‍ണറുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.  

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാകുകയും ചെയ്ത കാര്‍ഷിക പരിഷ്‌കരണ നിയമം കേരള നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന് എതിര്‍ക്കാനുള്ള നീക്കം സ്പീക്കര്‍ തടഞ്ഞിരിക്കുകയാണ്. ജനാധിപത്യത്തെ അപമാനിക്കാനുള്ള ഭരണപ്രതിപക്ഷ സഖ്യത്തിന്റെ നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു.  

രാജ്യത്തിന്റെ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമം കേരളത്തിന് ഗുണകരമല്ല. രാഷ്ട്രീയ അന്ധത ബാധിച്ച ഭരണപ്രതിപക്ഷ മുന്നണി കേരളത്തെ നാണംകെടുത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com