ധാരണ പൊളിഞ്ഞു, സിപിഐക്കെതിരെ മല്‍സരിച്ച് സിപിഎം, വിജയം

സിപിഎമ്മിലെ പി ഹരികേശന്‍ നായര്‍ ആണ് വിജയിച്ചത്
വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആഹ്ലാദപ്രകടനം / ടെലിവിഷന്‍ ചിത്രം
വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആഹ്ലാദപ്രകടനം / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം : നെടുമങ്ങാട് നഗരസഭയില്‍ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ ഭിന്നത. ധാരണ ലംഘിച്ച് സിപിഐയും സിപിഎമ്മും പരസ്പരം മല്‍സരിച്ചു. മല്‍സരത്തില്‍ സിപിഎം വിജയിച്ചു. 

സിപിഎമ്മിലെ പി ഹരികേശന്‍ നായര്‍ ആണ് വിജയിച്ചത്. നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനം സിപിഐക്കാണ് നല്‍കിയിരുന്നത്. തുടര്‍ന്ന് സിപിഐ സി രവീന്ദ്രനെ വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കി. 

എന്നാല്‍ ഇദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഎം ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ തയ്യാറായില്ല. തുടര്‍ന്ന് സിപിഎം പി ഹരികേശന്‍ നായരെ സ്ഥാനാര്‍ത്ഥിയാക്കി. 

വോട്ടെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് 24 വോട്ടു ലഭിച്ചു. സിപിഐയിലെ സി രവീന്ദ്രന്‍ മൂന്നു വോട്ടുകളാണ് ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com