മണപ്പുറത്തുവച്ച് ഫോണ്‍ കാണാതായി; സൈബര്‍ സെല്ലില്‍ പരാതി, അന്വേഷണം, ഒടുവില്‍ ട്വിസ്റ്റ്!

മൊബൈല്‍ നഷ്ടമായെന്ന പരാതിയുമായി ആലുവ മണപ്പുറത്തെ കണ്‍ട്രോള്‍ റൂമിലെത്തിയ യുവാവിന്റെ ഫോണ്‍ തൃശൂരിലെ വീട്ടില്‍ നിന്ന് കണ്ടെത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലുവ: മൊബൈല്‍ നഷ്ടമായെന്ന പരാതിയുമായി ആലുവ മണപ്പുറത്തെ കണ്‍ട്രോള്‍ റൂമിലെത്തിയ യുവാവിന്റെ ഫോണ്‍ തൃശൂരിലെ വീട്ടില്‍ നിന്ന് കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ വീട്ടില്‍ നിന്ന് എടുക്കാന്‍ മറന്നതാണെന്ന് കണ്ടെത്തിയത്.

ഫോണ്‍ തൃശൂരില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് സൈബര്‍ സെല്ലാണ് കണ്ടെത്തിയത്. അപ്പോഴാണ് തനിക്ക് പറ്റിയ അമളി യുവാവും തിരിച്ചറിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com