എറണാകുളത്ത് മറ്റൊരു വ്യാപാരിക്കും സമ്പര്‍ക്കത്തിലൂടെ കോവിഡ്; മിമിക്രി കലാകാരന്റെ ഭാര്യയ്ക്കും മൂന്ന് വയസുള്ള മകനും ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു

വ്യാപാരിയുടെ മൂന്ന് കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു - ജൂതത്തെരുവില്‍ നീരീക്ഷണം ശക്തമാക്കി 
എറണാകുളത്ത് മറ്റൊരു വ്യാപാരിക്കും സമ്പര്‍ക്കത്തിലൂടെ കോവിഡ്; മിമിക്രി കലാകാരന്റെ ഭാര്യയ്ക്കും മൂന്ന് വയസുള്ള മകനും ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 13 ന് കുവൈറ്റ്  കൊച്ചി വിമാനത്തിലെത്തിയ 56കാരനായ വല്ലാര്‍പാടം സ്വദേശി, ജൂണ്‍ 20 ന് റിയാദ്  കൊച്ചി വിമാനത്തിലെത്തിയ 34 വയസുകാരിയായ ഗര്‍ഭിണി ജൂണ്‍ 27 ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം എത്തിയ 24 വയസുകാരി, നേരത്തെ രോഗം സ്ഥിരീകരിച്ച മിമിക്രി കലാകാരന്റെ ഭാര്യയ്ക്കും മൂന്ന് വയസുള്ള
ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ  ഭാര്യക്കും മൂന്ന് വയസുള്ള മകനും രോഗം സ്ഥിരീകരിച്ചു. 

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂര്‍ സ്വദേശിയുടെ സഹപ്രവര്‍ത്തകന്‍, ഇതേ സ്ഥാപനത്തിനടുത്ത് ഗോഡൗണുള്ളതും ടി ഡി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിലെ വ്യപാരി, ഇദ്ദേഹത്തിന്റെ ഭാര്യ, മകന്‍, മരുമകള്‍   കൂടാതെ   ഇതേ സഥാപനത്തിലെ ജീവനക്കാരിയായ 22കാരിക്കും രോഗം സ്ഥിരീകരിച്ചു.   ജൂണ്‍ 28 ന് റോഡ് മാര്‍ഗം ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലെത്തിയ കര്‍ണാടക സ്വദേശിയായ ഡോക്ടര്‍ക്കും  രോഗം സ്ഥിരീകരിച്ചു. 

മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെ നിന്നുള്ള ആളുകളുടെ സ്രവപരിശോധന പുരോഗമിക്കുന്നു.  ഇന്ന് മൊബൈല്‍ മെഡിക്കല്‍ ടീം 26 പേരുടെ സാമ്പിളുകള്‍ പരിശോധയ്ക്കായി ശേഖരിച്ചു. സാമ്പിള്‍ ശേഖരിക്കുന്നത് നാളെയും തുടരും.

ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച മൂന്നര വയസുള്ള പല്ലാരിമംഗലം സ്വദേശിയായ കുട്ടി ഇന്ന് രോഗമുക്തി നേടി. കുട്ടിയുടെ അമ്മ ജൂണ്‍ 25 ന് രോഗമുക്തയായിരുന്നു.579 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 519 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം  13723 ആണ്. ഇതില്‍ 11561  പേര്‍ വീടുകളിലും, 867 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും  1295 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com