കടകള്‍ രാത്രി ഏഴുവരെ മാത്രം, ആള്‍ക്കൂട്ടമുണ്ടായാല്‍ അടപ്പിക്കും ; പൊലീസ് ക്യാന്റീന്‍ അടച്ചു ; തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

മാര്‍ക്കറ്റുകളില്‍ അടക്കം നിയന്ത്രണം നടപ്പിലാക്കും. ആഴ്ചയില്‍ മൂന്ന് ദിവസം മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല
കടകള്‍ രാത്രി ഏഴുവരെ മാത്രം, ആള്‍ക്കൂട്ടമുണ്ടായാല്‍ അടപ്പിക്കും ; പൊലീസ് ക്യാന്റീന്‍ അടച്ചു ; തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

തിരുവനന്തപുരം: കോവിഡ് സാമൂഹി വ്യാപന സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇന്നു മുതല്‍ കടകള്‍ രാത്രി ഏഴു മണി വരെ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. ആള്‍ക്കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടായാല്‍ കടകള്‍ അടപ്പിക്കും. മാളുകളിലെ സിസിടിവി ക്യാമറകള്‍ നഗരസഭയുമായി ബന്ധിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു.

മാര്‍ക്കറ്റുകളില്‍ അടക്കം നിയന്ത്രണം നടപ്പിലാക്കും. ആഴ്ചയില്‍ മൂന്ന് ദിവസം മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുത്. നഗരത്തിലൂടെ കൂട്ടമായിട്ടുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും. വാഹനങ്ങളുടെ ഉപയോഗവും നഗരത്തില്‍ കുറയ്ക്കണമെന്നും ശ്രീകുമാര്‍ ആവശ്യപ്പെട്ടു.

സാമൂഹികവ്യാപനം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് തലസ്ഥാനത്ത് സ്വീകരിക്കുന്നത്. എ ആര്‍ ക്യാമ്പിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചത് അപകട സൂചനയുടെ ലക്ഷണമാണെന്ന് മേയര്‍ പറഞ്ഞു. പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ, പൊലീസ് ക്യാന്റീന്‍ അടച്ചു. പൊലീസ് ക്യാമ്പിലെ 28 പൊലീസുകാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com