കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് അധ്യാപകരും; ചുമതലകൾ കലക്ടർ നിശ്ചയിക്കും

കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് അധ്യാപകരും; ചുമതലകൾ കലക്ടർ നിശ്ചയിക്കും
കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് അധ്യാപകരും; ചുമതലകൾ കലക്ടർ നിശ്ചയിക്കും

തിരുവനന്തപുരം: കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് സ്കൂൾ, കോളജ് അധ്യാപകരെ നിയോഗിക്കുന്നു. പട്ടിക നൽകാൻ  പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.

കലക്ടർമാർ അധ്യാപകരുടെ ചുമതലകൾ നിശ്ചയിക്കും. വാർഡ്തല സമിതികൾ മുതൽ അധ്യാപകരുടെ സേവനം ഉപയോഗിക്കും.

സംസ്ഥാനത്ത് ഇന്ന് 123  പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.53  പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ 83  പേർ വിദേശത്തുനിന്നു വന്നതാണ്. 33 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. സമ്പർക്കം മൂലം 6 പേർക്ക് രോഗം ബാധിച്ചു.

തുടർച്ചയായി ഏഴാം ദിവസമാണ് സംസ്ഥാനത്ത് രോ​ഗികളുടെ എണ്ണം 100 കടക്കുന്നത്. നിലവിൽ 3726 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1861 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com