'കോവിഡ് രോഗ മുക്തി നിരക്ക് ഉയരുന്നു; പോരാട്ടം തുടരണം'- പ്രധാനമന്ത്രി

'കോവിഡ് രോഗ മുക്തി നിരക്ക് ഉയരുന്നു; പോരാട്ടം തുടരണം'- പ്രധാനമന്ത്രി
'കോവിഡ് രോഗ മുക്തി നിരക്ക് ഉയരുന്നു; പോരാട്ടം തുടരണം'- പ്രധാനമന്ത്രി

തിരുവല്ല:  കോവിഡ് പ്രതിരോധിക്കുന്നതില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ച നിലയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടം നിര്‍ത്താന്‍ സമയമായിട്ടില്ല. ഇന്ത്യയില്‍ കോവിഡ് രോഗ മുക്തിയുടെ നിരക്ക് ഉയരുകയാണ്. ജനങ്ങളുടെ പോരാട്ടമാണ് രോഗ മുക്തി നിരക്ക് ഉയര്‍ത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക്ഡൗണടക്കം സര്‍ക്കാര്‍ കൊണ്ടുവന്ന പ്രതിരോധ നടപടികൾ വൈറസ് നിയന്ത്രിക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേരളത്തിലെ യുവാക്കള്‍ ശാസ്ത്ര, സാങ്കേതിക കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു. ഇത് ഭാവിയില്‍ അവര്‍ക്ക് നേട്ടമാകുമെന്നും മോദി വ്യക്തമാക്കി.   

ഡോ. ജോസഫ് മാര്‍ തോമ മെത്രപൊലീത്തയുടെ നവതി ആഘോഷങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാജ്യത്തിനായി സമര്‍പ്പിച്ച ജീവിതമാണ് ഡോ. ജോസഫ് മാര്‍ തോമ മെത്രപൊലീത്തയുടേത്. മാര്‍ത്തോമ സഭ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ദേശീയ ഐക്യത്തിന് മാര്‍ത്തോമ സഭ നല്‍കുന്നത് മഹത്തായ സംഭാവനയാണെന്നും ദേശീയ മൂല്യങ്ങളില്‍ ഉറച്ചാണ് സഭയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശുദ്ധ ബൈബിള്‍ കൂട്ടായ്മയെക്കുറിച്ച് പറയുന്നുണ്ട്. രാജ്യത്തിന്റെ പുരോഗതിക്കായി ഒത്തുചേരേണ്ട സമയമാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com