ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഭാരവാഹി പട്ടിക: പരാതിയുമായി വരേണ്ട; ബിജെപി നേതാക്കള്‍ക്ക് കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്

ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയില്‍ അതൃപ്തി പുകയവെ പരാതിയുമായി എത്തേണ്ടെന്ന് നേതാക്കള്‍ക്ക് കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്.

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയില്‍ അതൃപ്തി പുകയവെ പരാതിയുമായി എത്തേണ്ടെന്ന് നേതാക്കള്‍ക്ക് കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്. അച്ചടക്കത്തിനു വിരുദ്ധമായി പരസ്യ പ്രസ്താവനകള്‍ ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നുള്ള സന്ദേശവും നേതൃത്വം നല്‍കി. പ്രതിഷേധം നേരിട്ടറിയിക്കാനായി കൃഷ്ണദാസ് പക്ഷത്തെ പ്രമുഖര്‍ ഡല്‍ഹിയിലെത്തിയതിനു പിന്നാലെയാണ് കേന്ദ്രം നിലപാട് കടുപ്പിച്ചത്.

നല്‍കിയിരിക്കുന്നത്. കെ സുരേന്ദ്രനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാല്ലെന്നു എ എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവര്‍ നേരത്തെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.

പുതിയ ഭാരവാഹി പട്ടിക വന്നശേഷവും ഇവര്‍ സ്ഥാനമേറ്റെടുക്കാതെയുള്ള പ്രതിഷേധത്തിലുമാണ്. വക്താവായി നിയമിച്ച എം എസ് കുമാര്‍ സ്ഥാനമേറ്റെടുക്കാന്‍ തയ്യാറാല്ലെന്നു ചൂണ്ടികാട്ടി കത്തും നല്‍കി.  സ്ഥാനമേറ്റെടുക്കാനായി ഇവരില്‍ സമ്മര്‍ദം ചെലുത്തേണ്ടെന്നാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.

പത്ത് വൈസ് പ്രസിഡന്റുമാരെയും നാല് ജനറല്‍ സെക്രട്ടറിമാരുമാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന് കീഴില്‍ സംഘടനാ പദവികള്‍ ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കിയ ശോഭ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി വൈസ് പ്രസിഡന്റ് പദവി നല്‍കി. എം ടി രമേശ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തുടരും. എ പി അബ്ദുല്ലക്കുട്ടിയെയും പി എസ് സി മുന്‍ ചെയര്‍മാന്‍ ഡോ കെ എസ് രാധാകൃഷ്ണനെയും വെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.

സദാനന്ദന്‍ മാസ്റ്റര്‍, ജെ പ്രമീളാദേവി, ജി രാമന്‍ നായര്‍, എം എസ് സമ്പൂര്‍ണ്ണ, വി ടി രമ, വി വി രാജന്‍ എന്നിവരാണ് മറ്റു വൈസ് പ്രസിഡന്റുമാര്‍. ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍ എന്നിവരാണ് എം ടി രമേശിനെ കൂടാതെയുള്ള ജനറല്‍ സെക്രട്ടറിമാര്‍.

ജെ ആര്‍ പദ്മകുമാറാണ് ട്രഷറര്‍. എം എസ് കുമാര്‍, ബി ഗോപാലകൃഷ്ണന്‍, സന്ദീപ് വാര്യര്‍ എന്നിരാണ് പാര്‍ട്ടി വക്താക്കള്‍. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെ ജോര്‍ജ് കുര്യന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗപദവിയില്‍ നിന്ന് ഒഴിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com