അനിയത്തി മരിച്ചു, തൊ‌ട്ടടുത്ത വീട്ടിലുണ്ടായിട്ടും അവസാനമായി ഒന്നു കാണാനാവാതെ ചേച്ചി; പുറത്തു കറങ്ങി നടക്കുന്നവർ വായിക്കണം ഈ കുറിപ്പ്

അവസാനമായി അനുജത്തിയെ കാണണമെന്ന ആ​ഗ്രഹം ആദ്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് പെൺകുട്ടി തന്നെ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു
അനിയത്തി മരിച്ചു, തൊ‌ട്ടടുത്ത വീട്ടിലുണ്ടായിട്ടും അവസാനമായി ഒന്നു കാണാനാവാതെ ചേച്ചി; പുറത്തു കറങ്ങി നടക്കുന്നവർ വായിക്കണം ഈ കുറിപ്പ്

രാജ്യത്ത് ലോക്ക്ഡൗൺ ശക്തമായിട്ടും ​ഗവൺമെന്റ് നിർദേശങ്ങൾ മുഖവിലക്കെടുക്കാതെ പുറത്തുകറങ്ങി നടക്കുന്നവർ നിരവധിയാണ്. എന്നാൽ അവർ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ഉറ്റവരുടെ അന്ത്യയാത്രയിൽ പോലും കൂടെ നിൽക്കാൻ കഴിയാതിരുന്നവർ നമ്മുടെ നാട്ടിൽ നിരവധിയാണ്. തൊട്ടടുത്തുണ്ടായിട്ടും അടുത്തുചെന്ന് കാണാനോ ഒരു ചുംബനം കൊടുക്കാനോ അവർക്കായിട്ടില്ല. ഇപ്പോൾ ദേവികുളം സബ് കളക്ടർ അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ്. തന്റെ സ്വന്തം അനിയത്തിയുടെ മരണവിവരം തൊട്ടടുത്ത വീട്ടിലിരുന്ന് അറിഞ്ഞിട്ടും കാണാൻ പറ്റാതിരുന്ന ഒരു ചേച്ചിയെക്കുറിച്ചാണ് സബ് കളക്ടർ കുറിച്ചത്. ക്വാറന്റീനിൽ ആയിരുന്നു ചേച്ചി. അവസാനമായി അനുജത്തിയെ കാണണമെന്ന ആ​ഗ്രഹം ആദ്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് പെൺകുട്ടി തന്നെ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സോഷ്യൽ മീഡിയയുടെ വേദനയാവുകയാണ് ഈ സഹോദരിമാരുടെ അനുഭവം. 

ദേവികുളം സബ് ക​ക്ടറുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

മൂന്നാറിൽ ഇന്നലെ ഒരു മരണം ഉണ്ടായി. പേടിക്കണ്ട കൊറോണ അല്ല. വളരെ നാളുകളായി ചികിത്സയിൽ ഉണ്ടായിരുന്ന ഒരു കുട്ടി ആണ് മരിച്ചത്.

പറഞ്ഞുവരുന്നത് ഈ കുട്ടിയെ പറ്റി അല്ല, ഈ കുട്ടിയുടെ ചേച്ചിയെ പറ്റി ആണ്. ഈ കുട്ടിയുടെ ചേച്ചി കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി മറ്റൊരു വീട്ടിൽ quarantine ൽ ആണ്. ഈ കുട്ടിക്ക് ഇതു വരെ കൊറൊണ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല. രാവിലെ ഹെൽത്ത് സ്റ്റാഫ് എന്നെ വിളിച്ചു പറഞ്ഞു " സാർ ചേച്ചിക്ക് അനിയത്തിയെ അടക്കം ചെയ്യുന്നതിന് മുൻപു ഒന്നു കാണണം എന്നു പറയുന്നു. പക്ഷെ ഈ കുട്ടി qurantine ൽ ആണ് , എന്താ ചെയ്യണ്ടത്"
കുറെ അലോചിച്ച ശേഷം റിസ്ക് ആണെങ്കിലും മാസ്ക് ഗ്ലോവ്സ് ഒക്കെ ഇട്ട് പൊലീസ് സംരക്ഷണത്തിൽ ചേച്ചിയെ വീട്ടിൽ എത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ ഹെൽത്ത് സ്റ്റാഫ് വീണ്ടും വിളിച്ചിട്ട് പറഞ്ഞു “ സാർ, ഒന്നും ആവശ്യം വന്നില്ല. ആ കുട്ടി വിളിച്ച് പറഞ്ഞു എനിക്ക് ഇപ്പൊ കൊറോണ ലക്ഷണങ്ങൾ ഒന്നുമില്ല പക്ഷെ ഇനി ഉള്ളിൽ കിടപ്പുണ്ടെങ്കിലോ. ഞാൻ കാരണം അവിടെ കൂടിയിരിക്കുന്ന മറ്റുള്ളവർ അപകടത്തിൽ ആവില്ലെ. അത് കൊണ്ട് ഞാൻ പോകുന്നില്ല എന്ന്”

പറഞ്ഞു വരുന്നത് പഴം വാങ്ങാനാ, പൈസ എടുക്കാനാ , ഇവിടെ അടുത്തു വരെ അല്ലെ പോയുള്ളു, ഞാൻ ഒറ്റക്കാ പോയെ എന്നൊക്കെ ഉള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞു lockdown ലംഘിച്ച് പുറത്ത് ഇറങ്ങുന്നവർ ഒന്നു ആലോചിക്കുക നമ്മുടെ സുരക്ഷക്ക് വേണ്ടി സ്വന്തം അനിയത്തിയെ അവസാനമായി ഒന്നു കാണണ്ട എന്നു തീരുമാനിച്ചവർ പോലും നമ്മുടെ ഇടയിൽ ഉണ്ട്. അവർക്ക് വേണ്ടി എങ്കിലും ഇനി ഉള്ള ദിവസങ്ങളിൽ നിയമം അനുസരിച്ച് നമ്മുക്ക് വീടുകളിൽ ഇരിക്കാം

മൂന്നാറിൽ ഇന്നലെ ഒരു മരണം ഉണ്ടായി. പേടിക്കണ്ട കൊറോണ അല്ല. വളരെ നാളുകളായി ചികിത്സയിൽ ഉണ്ടായിരുന്ന ഒരു കുട്ടി ആണ് മരിച്ചത്.

പറഞ്ഞുവരുന്നത് ഈ കുട്ടിയെ പറ്റി അല്ല, ഈ കുട്ടിയുടെ ചേച്ചിയെ പറ്റി ആണ്. ഈ കുട്ടിയുടെ ചേച്ചി കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി മറ്റൊരു വീട്ടിൽ quarantine ൽ ആണ്. ഈ കുട്ടിക്ക് ഇതു വരെ കൊറൊണ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല. രാവിലെ ഹെൽത്ത് സ്റ്റാഫ് എന്നെ വിളിച്ചു പറഞ്ഞു " സാർ ചേച്ചിക്ക് അനിയത്തിയെ അടക്കം ചെയ്യുന്നതിന് മുൻപു ഒന്നു കാണണം എന്നു പറയുന്നു. പക്ഷെ ഈ കുട്ടി qurantine ൽ ആണ് , എന്താ ചെയ്യണ്ടത്"
കുറെ അലോചിച്ച ശേഷം റിസ്ക് ആണെങ്കിലും മാസ്ക് ഗ്ലോവ്സ് ഒക്കെ ഇട്ട് പൊലീസ് സംരക്ഷണത്തിൽ ചേച്ചിയെ വീട്ടിൽ എത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ ഹെൽത്ത് സ്റ്റാഫ് വീണ്ടും വിളിച്ചിട്ട് പറഞ്ഞു “ സാർ, ഒന്നും ആവശ്യം വന്നില്ല. ആ കുട്ടി വിളിച്ച് പറഞ്ഞു എനിക്ക് ഇപ്പൊ കൊറോണ ലക്ഷണങ്ങൾ ഒന്നുമില്ല പക്ഷെ ഇനി ഉള്ളിൽ കിടപ്പുണ്ടെങ്കിലോ. ഞാൻ കാരണം അവിടെ കൂടിയിരിക്കുന്ന മറ്റുള്ളവർ അപകടത്തിൽ ആവില്ലെ. അത് കൊണ്ട് ഞാൻ പോകുന്നില്ല എന്ന്”

പറഞ്ഞു വരുന്നത് പഴം വാങ്ങാനാ, പൈസ എടുക്കാനാ , ഇവിടെ അടുത്തു വരെ അല്ലെ പോയുള്ളു, ഞാൻ ഒറ്റക്കാ പോയെ എന്നൊക്കെ ഉള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞു lockdown ലംഘിച്ച് പുറത്ത് ഇറങ്ങുന്നവർ ഒന്നു ആലോചിക്കുക നമ്മുടെ സുരക്ഷക്ക് വേണ്ടി സ്വന്തം അനിയത്തിയെ അവസാനമായി ഒന്നു കാണണ്ട എന്നു തീരുമാനിച്ചവർ പോലും നമ്മുടെ ഇടയിൽ ഉണ്ട്. അവർക്ക് വേണ്ടി എങ്കിലും ഇനി ഉള്ള ദിവസങ്ങളിൽ നിയമം അനുസരിച്ച് നമ്മുക്ക് വീടുകളിൽ ഇരിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com