മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും അയയാതെ കര്‍ണാടക ; മാക്കുട്ടം ചുരം തുറന്നില്ല ; കേന്ദ്രത്തെ സമീപിച്ച് കേരളം

കര്‍ണാടകയില്‍ നിന്നും കണ്ണൂരിലേക്കുള്ള റോഡാണ് അടച്ചത്. ഇതോടെ സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കവും നിലച്ചു
മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും അയയാതെ കര്‍ണാടക ; മാക്കുട്ടം ചുരം തുറന്നില്ല ; കേന്ദ്രത്തെ സമീപിച്ച് കേരളം

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം ചുരം തുറക്കാന്‍ കൂട്ടാക്കാതെ കര്‍ണാടക. ഇതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു. ലോറിയുമായി എത്തിയവരെ 24 മണിക്കൂറിലേറെയായി തടഞ്ഞുവെച്ചിരിക്കുകയാണ്. കേരള ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി വിഷയത്തില്‍ സംഭാഷണം നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. 

കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ടാണ് കര്‍ണാടക കേരള അതിര്‍ത്തി അടച്ചത്. ചുരത്തില്‍ അതിര്‍ത്തിക്ക് സമീപം ലോറികളില്‍ മണ്ണ് കൊണ്ടുവന്ന് ഇട്ടാണ് ഗതാഗതം പൂര്‍ണമായി കര്‍ണാടക തടഞ്ഞത്. കര്‍ണാടകയില്‍ നിന്നും കണ്ണൂരിലേക്കുള്ള റോഡാണ് അടച്ചത്. ഇതോടെ സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കവും നിലച്ചു. ഇവിടെയെത്തിയ തൊഴിലാളികളും ഭക്ഷണവും വെള്ളവും പോലും കുട്ടാതെ വലയുകയാണ്. 

അതിര്‍ത്തി കര്‍ണാടക മണ്ണിട്ട് അടച്ച സംഭവത്തില്‍ കേന്ദ്രത്തെ സമീപിച്ച് കേരളം. വിഷയത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കര്‍ണാടക അന്തര്‍സംസ്ഥാന നിയമം ലംഘിക്കുകയാണെന്നും കേരളം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com