കോവിഡ് ബാധിച്ച് മുംബൈയിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

തിരുവനന്തപുരം സ്വദേശി അംബി സ്വാമി (50) ആണ് മരിച്ചത്. ​ഗൊരേ​ഗാവിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: മുംബൈയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി അംബി സ്വാമി (50) ആണ് മരിച്ചത്. ​ഗൊരേ​ഗാവിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

അംബി സ്വാമിക്ക് എങ്ങനെയാണ് രോ​ഗബാധയുണ്ടായതെന്ന് സൂചനയില്ല. പനിയും ചുമയും ബാധിച്ച് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ലോക്ക്ഡൗൺ തുടങ്ങിയ ശേഷം വീട്ടിൽ നിന്ന് ഇദ്ദേഹം പുറത്തുപോയിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതോടെ കൊവിഡ് ബാധിച്ച് മുംബൈയിൽ  മരിച്ച മലയാളികളുടെ എണ്ണം നാല് ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com