'തൃശൂരിൽ നിന്ന് സന്തോഷ വാർത്ത വരുന്നുണ്ട്', നിധിൽ കൊലചെയ്യപ്പെടുന്നതിന് മുൻപ് സിപിഎം പ്രവർത്തകന്റെ പോസ്റ്റ്; ആരോപണവുമായി ബിജെപി

നിധില്‍ കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പ് കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നെന്നാണ് സുരേന്ദ്രൻ പറയുന്നത്
'തൃശൂരിൽ നിന്ന് സന്തോഷ വാർത്ത വരുന്നുണ്ട്', നിധിൽ കൊലചെയ്യപ്പെടുന്നതിന് മുൻപ് സിപിഎം പ്രവർത്തകന്റെ പോസ്റ്റ്; ആരോപണവുമായി ബിജെപി

കൊച്ചി; അന്തിക്കാട് നിധിന്റെ കൊലപാതകത്തിൽ സിപിഎം കണ്ണൂര്‍ ലോബിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിധില്‍ കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പ് കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നെന്നാണ് സുരേന്ദ്രൻ പറയുന്നത്. 'മൂന്നു ദിവസത്തിനു ശേഷം തൃശൂരിൽ നിന്ന് സന്തോഷ വാർത്ത വരുന്നുണ്ട്' എന്ന ജിജോ തില്ലങ്കേരി എന്നയാൾ ഫേയ്സ്ബുക്കിൽ കുറിച്ചത്. ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് സുരേന്ദ്രന്റെ ആരോപണം. 

അന്തിക്കാട് നിധിൽ കൊലപാതകം സി. പി. എം നേതൃത്വം ആസൂത്രണം ചെയ്തതാണെന്നുള്ള വസ്തുത കൂടുതൽ കൂടുതൽ സ്ഥിരീകരിക്കപ്പെടുകയാണ്. കണ്ണൂരിലെ നിരവധി കൊലക്കേസുകളിൽ പ്രതിയും ക്രിമിനലുമായ ഒരാളുടെ മുന്നറിയിപ്പാണിത്. സ്ഥലം സി. ഐ. പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. ഇന്റലിജന്‍സ്‌ റിപ്പോർട്ട് പൊലിസിനു ലഭിച്ചിട്ടും കൊല ചെയ്യപ്പെട്ട ചെറുപ്പക്കാരനെ പോലീസ് വിവരം അറിയിച്ചില്ല. സ്ഥലത്തെ ബി. ജെ. പി. നേതാക്കളോട് പൊലീസ് കാര്യം മറച്ചുവെക്കുകയും ചെയ്തു. പൊലീസിന്റെ അറിവോടെയാണ് ഈ കൊല നടന്നതെന്ന് വ്യക്തം.- സുരേന്ദ്രൻ ഫേയ്സ്ബുക്കിൽ കുറിച്ചു. 

അതിനിടെ നിധിലിന്റെ കൊലപാതകത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത്. മുറ്റിച്ചൂര്‍ സ്വദേശി സനലാണ് പിടിയിലായത്.  സംഘത്തിലെ മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊലയ്ക്ക് ശേഷം പ്രതികള്‍ തട്ടിയെടുത്ത കാറും ബൈക്കും കണ്ടെത്താനുള്ള ശ്രമവും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതിയായിരുന്നു 28 കാരനായ നിധിൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com