പാലക്കാട്; ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ടു പേർക്ക് പരിക്ക്. പാലക്കാട് വണ്ടിത്താവളം-തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടിൽ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. അമിതവേഗമാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പട്ടഞ്ചേരി ചേരിങ്കൽ വീട്ടിൽ രഘുനാഥൻ (34), വണ്ടിത്താവളം അലയാർ കണ്ണപ്പന്റെ മകൻ കാർത്തിക് (22), തൃശ്ശൂർ പോർക്കളം മൂർക്കത്ത് വീട്ടിൽ അജിത്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വണ്ടിത്താവളം പട്ടഞ്ചേരി വേലായുധന്റെ മകൻ ദിനേശ് (32), തൃശ്ശൂർ കുന്നംകുളം വേണുവിന്റെ മകൻ ദിനേശ് (27) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുള്ളിപെരുക്കമേട് വില്ലേജോഫീസിന് മുൻവശത്തെ കയറ്റത്തിലായിരുന്നു അപകടം. വെളിച്ചക്കുറവുള്ള പ്രദേശമാണിത്. വാഹനങ്ങളിലൊന്നിൽ മൂന്നുപേരും മറ്റൊന്നിൽ രണ്ടുപേരുമായിരുന്നെന്ന് പോലീസ് പറഞ്ഞു. സമീപവാസികളും നാട്ടുകാരും ചേർന്നാണ് എല്ലാവരെയും ആശുപത്രിയിലെത്തിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ