സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം 26 വരെ നീട്ടി

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് ഭക്ഷ്യ കിറ്റ് പാക്കിംഗിനെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിതരണം നീട്ടിയത്
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം 26 വരെ നീട്ടി

കൊച്ചി : സെപ്തംബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം 26 വരെ ദീർഘിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് ഭക്ഷ്യ കിറ്റ് പാക്കിംഗിനെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിതരണം നീട്ടിയതെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.

350 രൂപയോളം വിലവരുന്ന എട്ടിനങ്ങളാണ് ഭക്ഷ്യക്കിറ്റിലുള്ളത്. കടല (750 ഗ്രാം), പഞ്ചസാര (ഒരുകിലോ), വെളിച്ചെണ്ണ (അരക്കിലോ, ആട്ട (ഒരുകിലോ), മുളകുപൊടി (100 ഗ്രാം), ഉപ്പ് (ഒരുകിലോ), ചെറുപയർ (750 ഗ്രാം), സാമ്പാർ പരിപ്പ് (250 ഗ്രാം) എന്നിവയാണ് കിറ്റിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com