മലപ്പുറം: പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച സഹോദരൻ അറസ്റ്റിൽ. 22 വയസുള്ള സഹോദരനാണ് പൊലീസിന്റെ പിടിയിലായത്.
വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചൈൽഡ് ലൈൻ മുഖേന ലഭിച്ച പരാതിയെ തുടർന്നാണ് പീഡന വിവരം പുറത്തായത്. 22 വയസുകാരനായ സഹോദരൻ 13 കാരിയായ സഹോദരിയെ പീഡനത്തിനിരയാക്കിയെന്നാണ് വിവരം.
ഇയാൾക്കെതിരെ പോക്സോ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ