കോവിഡ് വ്യാപനം; കോഴിക്കോട് പാളയം മാർക്കറ്റ് അടച്ചു

കോവിഡ് വ്യാപനം; കോഴിക്കോട് പാളയം മാർക്കറ്റ് അടച്ചു
കോവിഡ് വ്യാപനം; കോഴിക്കോട് പാളയം മാർക്കറ്റ് അടച്ചു

കോഴിക്കോട്: നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ പാളയം മാർക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇന്നലെ നടത്തിയ പരിശോധനയിൽ 233 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് മുതൽ 30വരെയാണ് മാർക്കറ്റ് അടക്കുക.

പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും പ്രവേശനമുണ്ടാകില്ല. നിരോധനമേർപ്പെടുത്തിയ സ്ഥലങ്ങളിൽ പൊതുജനങ്ങൾ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പോലീസിനെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ ക്വിക്ക് റെസ്പോൺസ് ടീമിനെ മാർക്കറ്റിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറിയുമായി പാളയം മാർക്കറ്റിലേക്കു വരുന്ന വണ്ടികൾ തടമ്പാട്ട്താഴത്തുള്ള അഗ്രികൾച്ചറൽ മാർക്കറ്റ് വഴി വിതരണം ചെയ്യാൻ നിർദ്ദേശം നൽകി. മാർക്കറ്റ് തുറക്കുന്നതിനു മുമ്പ് അണുനശീകരണം നടത്തും. ഏഴു ദിവസത്തിനു ശേഷം കോവിഡ് പരിശോധനക്ക് വിധേയരായ രോഗ ലക്ഷണങ്ങളില്ലാത്തവർക്കു മാത്രമേ മാർക്കറ്റിൽ കച്ചവടത്തിന് അനുമതി നൽകൂ. എല്ലാ കച്ചവടക്കാരും തൊഴിലാളികളും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ആഴ്ചയിലൊരിക്കൽ പാളയം മാർക്കറ്റിൽ കോവിഡ് പരിശോധന നടത്താനും കലക്ടർ നിർദ്ദേശിച്ചു.

കോർപറേഷൻ പരിധിയിൽ മാത്രം ഇന്നലെ 442 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ന് നടത്തിയ പരിശോധനയിൽ കോർപറേഷൻ പരിധിയിൽ മാത്രം 105 പോസിറ്റീവ് കേസുകളുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com