ഐക്യദീപത്തിൽ പങ്കാളികളായി മുഖ്യമന്ത്രിയും മന്ത്രിമാരും ​ഗവർണറും ; ക്ലിഫ് ഹൗസിലും രാജ്ഭവനിലും മന്ത്രിമന്ദിരങ്ങളിലും ദീപം തെളിച്ചു

മെഴുകുതിരി, വിളക്ക്, ടോർച്ച്, മൊബൈൽ വെളിച്ചം എന്നിവ തെളിച്ച് പ്രകാശം പരത്തുവാനാണ് പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത്
ഐക്യദീപത്തിൽ പങ്കാളികളായി മുഖ്യമന്ത്രിയും മന്ത്രിമാരും ​ഗവർണറും ; ക്ലിഫ് ഹൗസിലും രാജ്ഭവനിലും മന്ത്രിമന്ദിരങ്ങളിലും ദീപം തെളിച്ചു

തിരുവനന്തപുരം : കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. ഞായറാഴ്ച രാത്രി ഒൻപതിന് വൈദ്യുതി വിളക്കുകൾ അണച്ചും ദീപങ്ങൾ തെളിച്ചും ജനങ്ങൾ കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ജനങ്ങള്‍ ദീപങ്ങള്‍ തെളിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഔദ്യോഗിക വസതികളില്‍ ലൈറ്റുകള്‍ അണച്ച് ദീപം തെളിച്ചു.

തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകൾ അണയ്ക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകളിലെ ജീവനക്കാർ ദീപം തെളിയിച്ച് ആരോ​ഗ്യപ്രവർത്തകർക്ക് ആദ​രവ് അറിയിക്കുകയും ചെയ്തു. രാത്രി 9 മണിക്ക് എല്ലാവരും ഒമ്പതു മിനിറ്റ് അവരുടെ വീടിൻറെ ലൈറ്റുകൾ അണച്ച് വാതിലിലോ മട്ടുപ്പാവിലോ വന്ന് മെഴുകുതിരി, വിളക്ക്, ടോർച്ച്, മൊബൈൽ വെളിച്ചം എന്നിവ തെളിച്ച് പ്രകാശം പരത്തുവാനാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തത്.

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരെല്ലാം സ്വവസതികളിൽ വിളക്കു തെളിച്ചു. കേന്ദ്രമന്ത്രിമാരായ ഹർഷവർധൻ, യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, യോ​ഗ ​ഗുരു  ബാബാ രാംദേവ് തുടങ്ങിയവർ വിവിധ ദീപം തെളിയിക്കലിൽ പങ്കുചേർന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com