'ഒറ്റയ്ക്കാണെന്ന തോന്നൽ വേണ്ട‌, കൂടെ  ഞങ്ങളെല്ലാവരുമുണ്ട്'; ആശങ്കയിൽ കഴിയുന്ന പ്രവാസികൾക്ക് സാന്ത്വനമായി മോഹൻലാൽ; വിഡിയോ

തന്റെ ഫേയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം ആശ്വാസമായത്
'ഒറ്റയ്ക്കാണെന്ന തോന്നൽ വേണ്ട‌, കൂടെ  ഞങ്ങളെല്ലാവരുമുണ്ട്'; ആശങ്കയിൽ കഴിയുന്ന പ്രവാസികൾക്ക് സാന്ത്വനമായി മോഹൻലാൽ; വിഡിയോ

ലോകം മുഴുവൻ കൊറോണ പടർന്നു പിടിച്ചതോടെ ആശങ്കയിലായത് പ്രവാസികളാണ്. നാട്ടിലെ കുടുംബത്തെക്കുറിച്ചുള്ള ആശങ്കയ്ക്കൊപ്പം ജോലി നഷ്ടപ്പെടുമോ എന്ന അരക്ഷിതബോധവും അവർക്കുണ്ട്. ഇപ്പോൾ പ്രവാസി മലയാളികൾക്ക് ധൈര്യം പകരുകയാണ് നടൻ മോഹൻലാൽ. തന്റെ ഫേയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം ആശ്വാസമായത്. ആരും കൂടെയില്ലെന്ന തോന്നൽ വേണ്ടെന്നും ഞങ്ങളെല്ലാവരുമുണ്ട് എന്നാണ് താരം പറയുന്നത്. നാമൊരുമിച്ച് ദുഃഖിക്കുന്ന കാലവും കടന്നുപോകുമെന്നും മോഹൻലാൽ കുട്ടിച്ചേർത്തു. 

മലയാളികൾ ഏറെയുള്ള ​ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലുമെല്ലാം കൊവിഡ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കോടിക്കണക്കിന് പേർക്ക് ജോലി നഷ്ടപ്പെടും എന്നാണ് കണക്കാക്കുന്നത്. ഇത് പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. 

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ; 

നമുക്ക് കാണാന്‍ പോലുമാകാത്ത ശത്രുവിനെതിരെ പോരാടാന്‍ കൈകഴുകിയും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും പോരാടുകയാണ് നാം. പ്രവാസി മലയാളികളോടായി പറയട്ടെ. നിങ്ങളുടെ അവിടുത്തെ ഭരണാധികാരികള്‍ സുരക്ഷയ്ക്ക് വേണ്ടി ഒട്ടേറെ നടപടികള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം പാലിക്കണം. നാട്ടിലുള്ള കുടുംബങ്ങളെ ഓര്‍ത്ത്, ജോലിയിലെ പ്രശ്‌നങ്ങളെ ഓര്‍ത്ത്, സുരക്ഷിതത്വത്തെ ഓര്‍ത്ത് തനിച്ച് ദു;ഖിക്കുകയാവും നിങ്ങള്‍. എന്നാല്‍ കൂടെ ആരുമില്ല എന്ന തോന്നല്‍ മനസ്സില്‍ നിന്നെടുത്തു മാറ്റൂ. ഞങ്ങളെല്ലാവരുമുണ്ട്. ശാരീരിക അകലം പാലിക്കുന്നുവെങ്കിലും മനസ്സുകൊണ്ട് നാം എത്രയോ അടുത്താണ്. ഉള്ളില്‍ മുളപൊട്ടുന്ന അശുഭ ചിന്തകളെ ഇപ്പോള്‍ തന്നെ പറിച്ചുകളയൂ. സ്ഥായിയായി ഒന്നുമില്ലല്ലോ. ഈ നിമിഷവും കടന്നു പോകും. ഒരുമിച്ച് ആഹ്ലാദിച്ചിരുന്ന നിമിഷങ്ങള്‍ പോലെ നാമൊരുമിച്ച് ദു:ഖിക്കുന്ന ഈ സങ്കടകാലവും കടന്നു പോകും. നമ്മളൊരുമിച്ച് കൈകോര്‍ത്ത് വിജയഗീതം പാടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com