കോവിഡ് സഹായങ്ങൾ നാലുപേർ അറിയണം ; ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം ; ബിജെപി സർക്കുലർ

കോവിഡ് സഹായങ്ങൾ നാലുപേർ അറിയണം ; ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം ; ബിജെപി സർക്കുലർ

ഭക്ഷണ കിറ്റുകളുടെ വിതരണം  ‘ഫീഡ് ദ് നീഡി’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ജില്ലാ, മണ്ഡലം പേജുകളിലും ഫെയ്സ്ബുക് പേജുകളിലും പോസ്റ്റ് ചെയ്യണം

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സഹായങ്ങളുമടക്കം ചെയ്യുന്നതെല്ലാം നാലുപേർ അറിയുന്ന തരത്തിലാകണമെന്ന്  ബിജെപി പ്രവർത്തകർക്ക് നിർദേശം. സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശനാണ് സർക്കുലറിലൂടെ പ്രവർത്തകർക്ക് നിർദേശം നൽകിയത്.  കോവിഡ് 19മായി ബന്ധപ്പെട്ട് ചെയ്യുന്ന ക്രിയാത്മക പ്രവർത്തനങ്ങൾക്ക് നല്ല പ്രചാരണം നൽകണം. ദാനപ്രവൃത്തികൾ ചെയ്യുമ്പോഴും ഫോട്ടോ എടുക്കുമ്പോഴും മാസ്ക് മാറ്റരുതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ഭക്ഷണ കിറ്റുകളുടെ വിതരണം നടക്കുമ്പോൾ ‘ഫീഡ് ദ് നീഡി’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ജില്ലാ, മണ്ഡലം പേജുകളിലും എല്ലാവരുടെയും ഫെയ്സ്ബുക് പേജുകളിലും പോസ്റ്റ് ചെയ്യണം. പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് പണം അയച്ചാൽ കേരള സപ്പോർട്സ് പിഎം കെയർ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സ്വന്തം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യണമെന്നും നിർദേശിക്കുന്നു.

ബിജെപി കേരളം എന്ന ഫെയ്സ്ബുക്ക് പേജ് എല്ലാ പ്രവർത്തകരും ഫോളോ ചെയ്യുകയും പോസ്റ്റുകൾ പതിവായി ഷെയർ ചെയ്യുകയും വേണമെന്നും ഗണേശൻ സർക്കുലറിൽ പറയുന്നു. കേന്ദ്രസർക്കാർ പുറത്തിറക്കിയ ആരോ​ഗ്യസേതു ആപ്പ് ബിജെപി പ്രവർത്തകർ പ്രചരിപ്പിക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ നിർദേശിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com