'സംഘി പൊലീസ്' എന്നാണ് പ്രചരിപ്പിക്കുന്നത്; അറസ്റ്റ് ചെയ്താല്‍ ഈ പറഞ്ഞത് മാറ്റി പറയാന്‍ യുഡിഎഫ് തയ്യാറാകുമോ?

പാനൂര്‍ പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബിജെപി നേതാവായ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്നാണ് മനസ്സിലാക്കുന്നതെന്ന് പി ജയരാജന്‍
'സംഘി പൊലീസ്' എന്നാണ് പ്രചരിപ്പിക്കുന്നത്; അറസ്റ്റ് ചെയ്താല്‍ ഈ പറഞ്ഞത് മാറ്റി പറയാന്‍ യുഡിഎഫ് തയ്യാറാകുമോ?

കണ്ണൂര്‍: പാനൂര്‍ പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബിജെപി നേതാവായ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്നാണ് മനസ്സിലാക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഇത്തരമൊരു കേസില്‍ പ്രതിയെ എത്രയും പെട്ടന്ന് പിടികൂടണമെന്നാണ് ഞാനടക്കമുള്ള മുഴുവനാളുകളുടെയും ആഗ്രഹം.അതുകൊണ്ട് തന്നെ അറസ്റ്റ് വൈകുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

പക്ഷെ അതിനിടയിലൂടെയുള്ള യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ട കാണാതിരുന്നുകൂടാ.'സംഘി പൊലീസ്' എന്നാണ് അവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.അത് അത്ര നിഷ്‌കളങ്കമായി കാണാനാകുന്ന ഒന്നല്ല. പതിയെ അറസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ ഈ പറഞ്ഞത് മാറ്റി പറയാന്‍ അവര്‍ തയ്യാറാകുമോ ? സിപിഎം ബിജെപി കൂട്ടുകെട്ട് എന്നും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. വരുടെ ആവശ്യം എത്രയും പെട്ടന്ന് പ്രതിയെ അറസ്റ്റ്് എന്നുള്ളതല്ല.

എങ്ങിനെയെങ്കിലും സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് നേട്ടമുണ്ടാക്കുക എന്നുള്ളത് മാത്രമാണ്.പ്രതിയെ സംരക്ഷിക്കുന്ന സംഘപരിവാറിനെ കുറിച്ചല്ല. അയാളെ പ്രതിചേര്‍ക്കുകയും അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള പൊലീസിനെയാണ് ഒരു യൂത്ത് ലീഗ് നേതാവ് സംഘി പൊലീസ് എന്ന് ആക്ഷേപിക്കുന്നത്.എന്തായാലും പ്രതിയായ ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്താല്‍ അഭിനന്ദിക്കാന്‍ യൂത്ത് ലീഗ് നേതാവ് അഡ്വാന്‍സായി ഒരു പോസ്റ്റ് തയ്യാറാക്കുന്നത് നല്ലതാണ്. പ്രസ്തുത പോസ്റ്റില്‍ പരിവാര്‍ പൊലീസ് എന്ന ആക്ഷേപം തെറ്റായിപ്പോയെന്ന് എഴുതാന്‍ മറക്കരുത്..- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

പി ജയരാജന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: 

പാനൂര്‍ പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബിജെപി നേതാവായ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ പോലീസ് അന്വേഷണം ശെരിയായ ദിശയില്‍ തന്നെയാണെന്നാണ് മനസ്സിലാക്കുന്നത്. ഈ വിഷയം ശ്രദ്ധയില്‍പെട്ടത് മുതല്‍ ഇരയ്ക്ക് നീതി ലഭിക്കാന്‍ കൃത്യമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം.പ്രദേശത്തെ സിപിഐഎം ലോക്കല്‍ സെക്രട്ടറി എം പി ബൈജുവിനൊപ്പം ഞാനും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.

ഇന്ന് വിമര്‍ശനം ഉന്നയിക്കുന്ന മുസ്ലിം ലീഗും കോണ്‍ഗ്രസ്സും തുടക്കത്തില്‍ ഈ വിഷയത്തില്‍ മൗനത്തിലായിരുന്നു.പിന്നീട് ഉന്നയിച്ച ആക്ഷേപം പോലീസ് പ്രതിക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യുന്നില്ല എന്നതായിരുന്നു. എന്നാല്‍ പോലീസ് കൃത്യമായി അന്വേഷിച്ചു കേസ് ചാര്‍ജ്ജ് ചെയ്തു.പ്രതിയെ അറസ്‌റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്.ആര്‍എസ്എസ് നേതൃത്വത്തിന്റെ സംരക്ഷണയിലാണ് പ്രതി ഒളിവില്‍ കഴിയുന്നത് എന്നാണ് മനസിലാക്കുന്നത്.
ലോക്ക്ഡൗണിന്റെ ആനുകൂല്യമടക്കം പ്രതിക്ക് ലഭിച്ചു.എന്നിരുന്നാലും പ്രതിയെ ഉടന്‍ പിടികൂടും എന്ന ഘട്ടത്തിലാണ് ഇപ്പോള്‍ ഈ വിഷയം സജീവ ചര്‍ച്ചയായിരിക്കുന്നത്.

ഇത്തരമൊരു കേസില്‍ പ്രതിയെ എത്രയും പെട്ടന്ന് പിടികൂടണമെന്നാണ് ഞാനടക്കമുള്ള മുഴുവനാളുകളുടെയും ആഗ്രഹം.അതുകൊണ്ട് തന്നെ അറസ്റ്റ് വൈകുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാകുന്നത് സ്വാഭാവികം. പക്ഷെ അതിനിടയിലൂടെയുള്ള യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ട കാണാതിരുന്നുകൂടാ.'സംഘി പോലീസ്' എന്നാണ് അവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.അത് അത്ര നിഷ്‌കളങ്കമായി കാണാനാകുന്ന ഒന്നല്ല.പ്രതിയെ അറസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ ഈ പറഞ്ഞത് മാറ്റി പറയാന്‍ അവര്‍ തയ്യാറാകുമോ ? സിപിഐഎം ബിജെപി കൂട്ടുകെട്ട് എന്നും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.അവരുടെ ആവശ്യം എത്രയും പെട്ടന്ന് പ്രതിയെ അറസ്‌റ് എന്നുള്ളതല്ല.

എങ്ങിനെയെങ്കിലും സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് നേട്ടമുണ്ടാക്കുക എന്നുള്ളത് മാത്രമാണ്.പ്രതിയെ സംരക്ഷിക്കുന്ന സംഘപരിവാറിനെ കുറിച്ചല്ല.അയാളെ പ്രതിചേര്‍ക്കുകയും അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള പോലീസിനെയാണ് ഒരു യൂത്ത് ലീഗ് നേതാവ് സംഘി പോലീസ് എന്ന് ആക്ഷേപിക്കുന്നത്.എന്തായാലും പ്രതിയായ ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്താല്‍ അഭിനന്ദിക്കാന്‍ യൂത്ത് ലീഗ് നേതാവ് അഡ്വാന്‍സായി ഒരു പോസ്റ്റ് തയ്യാറാക്കുന്നത് നല്ലതാണ്.പ്രസ്തുത പോസ്റ്റില്‍ പരിവാര്‍ പോലീസ് എന്ന ആക്ഷേപം തെറ്റായിപ്പോയെന്ന് എഴുതാന്‍ മറക്കരുത്..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com