നാല് ജില്ലകൾ റെഡ് സോൺ; പത്തെണ്ണം ഓറഞ്ച് സോണിൽ; ​ഗ്രീൻ സോൺ ഇല്ല

നാല് ജില്ലകൾ റെഡ് സോൺ; പത്തെണ്ണം ഓറഞ്ച് സോണിൽ; ​ഗ്രീൻ സോൺ ഇല്ല
നാല് ജില്ലകൾ റെഡ് സോൺ; പത്തെണ്ണം ഓറഞ്ച് സോണിൽ; ​ഗ്രീൻ സോൺ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകൾ റെഡ് സോണിൽ തന്നെ തുടരും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണിത്. ബാക്കിയുള്ള പത്ത് ജില്ലകളും ഓറഞ്ച് സോണിലും ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കണ്ണൂരിൽ 2,592 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. കാസർകോട് 30126, കോഴിക്കോട് 2770, മലപ്പുറത്ത് 2465 എന്നിങ്ങനെയാണ് നിരീക്ഷണത്തിൽ ഉള്ളവരുടെ കണക്കുകൾ. റെഡ് സോണായി കരുതുന്ന ജില്ലകളിൽ ഇപ്പോഴുള്ള നിന്ത്രണങ്ങൾ തുടരും. പോസിറ്റീവായ കേസുകൾ ഇല്ലാതിരുന്ന കോട്ടയം, ഇടുക്കി ജില്ലകൾ നേരത്തെ ഗ്രീൻ സോണിലായിരുന്നു. എന്നാൽ കോട്ടയത്തും ഇടുക്കിയിലും പുതിയ കേസുകൾ വന്ന സാഹചര്യത്തിൽ അവയെ ഓറഞ്ച് സോണിലേക്ക് മാറ്റിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഓറഞ്ച് സോണിലുള്ള ഹോട്ട് സ്പോട്ടുകളായ പഞ്ചായത്തുകൾ സീൽ ചെയ്യും. എന്നാൽ മുൻസിപ്പൽ അതിർത്തികൾക്കുള്ളിൽ ഇത്തരം കേസുകൾ വന്നാൽ അവിടെ വാർഡുകളാണ് അടിസ്ഥാനമായി എടുക്കുക. ഇത്തരം വാർഡുകൾ പൂർണമായും സീൽ ചെയ്യും. കോർപ്പറേഷനുകളാകുമ്പോൾ ഡിവിഷനുകളാണ് ഹോട്ട്സ്പോട്ടിന് അടിസ്ഥാനമാക്കുന്നത്. ഇവയിൽ ഏതൊക്കെയാണ് ഹോട്ട് സ്പോട്ട് പരിധിയിൽ വരികയെന്ന് അതാത് ജില്ലാ ഭരണകൂടമാണ് തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com