കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തി അടച്ചു; പാസുളളവര്‍ക്ക് ഈ ചെക്ക്‌പോസ്റ്റ് വഴി യാത്ര 

നിയന്ത്രണങ്ങള്‍ ലംഘിച്ച് ജില്ലാ അതിര്‍ത്തി കടന്ന് ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് പതിവാക്കിയതോടെയാണ് നടപടി കടുപ്പിച്ചത്
കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തി അടച്ചു; പാസുളളവര്‍ക്ക് ഈ ചെക്ക്‌പോസ്റ്റ് വഴി യാത്ര 

കോഴിക്കോട്: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തി അടച്ചു. നിയന്ത്രണങ്ങള്‍ ലംഘിച്ച് ജില്ലാ അതിര്‍ത്തി കടന്ന് ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് പതിവാക്കിയതോടെയാണ് നടപടി കടുപ്പിച്ചത്.

കോവിഡ് രോഗികളുടെ എണ്ണത്തിലുളള വര്‍ധനയെ തുടര്‍ന്നാണ് മലപ്പുറം, കോഴിക്കോട് ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളാണ് റെഡ്‌സോണില്‍ ഉള്‍പ്പെടുന്ന മറ്റ് ജില്ലകള്‍. എന്നാല്‍ നിയന്ത്രണം ലംഘിച്ച് ജില്ലാ അതിര്‍ത്തി കടന്ന് ആളുകള്‍ പോകുന്നത് പതിവാക്കിയതോടെയാണ് കോഴിക്കോട്-  മലപ്പുറം ജില്ലാ അതിര്‍ത്തി അടച്ചത്.

മുക്കം പൊലീസാണ് കരിങ്കല്ലുകള്‍ ഉപയോഗിച്ച് ഇടറോഡുകള്‍ ഉള്‍പ്പെടെയുളളവ അടച്ചത്. ഔദ്യോഗിക പാസുളളവര്‍ക്ക് ഇരഞ്ഞിമാവ് ചെക്ക്പോസ്റ്റ് വഴി യാത്ര അനുവദിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com