കലാപരിപാടികള്‍ അധികം വേണ്ട; ജോലിയില്‍ ശ്രദ്ധിക്കണം, പൊലീസിന്റെ വീഡിയോ നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഡിജിപി

പൊലീസ് സമൂഹമാധ്യമങ്ങളില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ നിര്‍മ്മിക്കുന്നതിന് ഡിജിപി നിയന്ത്രണം ഏര്‍പ്പെടുത്തി
കലാപരിപാടികള്‍ അധികം വേണ്ട; ജോലിയില്‍ ശ്രദ്ധിക്കണം, പൊലീസിന്റെ വീഡിയോ നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഡിജിപി

തിരുവനന്തപുരം: പൊലീസ് സമൂഹമാധ്യമങ്ങളില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ നിര്‍മ്മിക്കുന്നതിന് ഡിജിപി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി വീഡിയോ നിര്‍മ്മിക്കാന്‍ മുന്‍കൂര്‍ അനുമതി തേടണം. 

താരങ്ങളെ അഭിനയിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.  ലോക്ക്ഡൗണ്‍ കാലത്ത് 400 പ്രചാരണ വീഡിയോകളാണ് കേരള പൊലീസിന്റെ വിവിധ ഘടകങ്ങള്‍ തയ്യാറാക്കിയത്. ഇത്തരത്തില്‍ പുറത്തിറക്കിയ 300ല്‍ അധികം വീഡിയോകള്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ ചിത്രീകരിച്ചതാണെന്നാണ് വിവരം. 

വീഡിയോ ചിത്രീകരണത്തില്‍ നിന്ന് മാറി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കാനും ഡിജിപി നിര്‍ദേശിക്കുന്നു. ലോക്ക്ഡൗണ്‍ നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാനായി ഏര്‍പ്പെടുത്തിയ ഡ്രോണ്‍ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെ പൊലീസ് വീഡിയോകളാക്കി പുറത്തിറക്കിയിരുന്നു. കേരള പൊലീസിന്റെ ഷോര്‍ട് വീഡിയോകള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com