കോവിഡ് : മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; സംസ്ഥാനത്തെ സ്ഥിതി​ഗതികൾ വിലയിരുത്തും

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോ​ഗത്തിന് മുന്നോടിയായാണ് പിണറായി വിജയൻ യോ​ഗം വിളിച്ചത്
കോവിഡ് : മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; സംസ്ഥാനത്തെ സ്ഥിതി​ഗതികൾ വിലയിരുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. കളക്ടർമാർ, എസ്പിമാർ, ഡിഎംഒമാര്‍ എന്നിവരുമായി വിഡീയോ കോണ്‍ഫറൻസിംഗിലൂടെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോ​ഗത്തിന് മുന്നോടിയായാണ് പിണറായി വിജയൻ യോ​ഗം വിളിച്ചത്.

രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്താനും ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനുമായിട്ടാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ചത്. നാളെയാണ് യോ​ഗം നടക്കുക. വീഡിയോ കോൺഫറൻസ് വഴിയാകും യോ​ഗം. വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതി​ഗതികൾ അതത് മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയോട് വിശദീകരിക്കും.

നാളെ പ്രധാനമന്ത്രിയോട് കേരളത്തിലെ സ്ഥിതിഗതികളും ആവശ്യങ്ങളും അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. നേരത്തെ ലോക്ക്ഡൗൺ നീട്ടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് ഇന്നലെ ഏഴ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത്കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 456 ആയി. നിലവിൽ 116 പേ‍രാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com