24 ആരോ​ഗ്യ പ്രവർത്തകർക്ക് കോവിഡ്; 14ഉം തിരുവനന്തപുരത്ത്

24 ആരോ​ഗ്യ പ്രവർത്തകർക്ക് കോവിഡ്; 14ഉം തിരുവനന്തപുരത്ത്
24 ആരോ​ഗ്യ പ്രവർത്തകർക്ക് കോവിഡ്; 14ഉം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ 14 ആരോ​ഗ്യ പ്രവർത്തകർക്കാണ് രോ​ഗം കണ്ടെത്തിയത്. കോഴിക്കോട് ജില്ലയിലെ രണ്ട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഓരോ ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

തൃശൂർ ജില്ലയിലെ 11 കെഎസ്ഇ ജീവനക്കാർക്കും, 5 കെഎൽഎഫ് ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ 4 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ഇന്ന് 1129 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 89 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 114 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 880 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 58 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com