പത്തനംതിട്ടയില്‍ തെരുവില്‍ അലയുന്ന സ്ത്രീക്ക് കോവിഡ്; ഉറവിടം അറിയില്ല

5 വയസ്സിന് താഴെയുള്ള 5 കുട്ടികള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം കണ്ടെത്തി.
പത്തനംതിട്ടയില്‍ തെരുവില്‍ അലയുന്ന സ്ത്രീക്ക് കോവിഡ്; ഉറവിടം അറിയില്ല

തിരുവനന്തപുരം: പത്തനംതിട്ടയില്‍ തെരുവില്‍ അലയുന്ന സ്ത്രീക്കും ദന്തല്‍ ക്ലിനിക്ക് ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചതിന്റെ ഉറവിടം വ്യക്തമാകാത്തതിനെ തുടര്‍ന്ന് പുറമുറ്റത്ത് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ക്ലോസ്ഡ് ക്ലസ്റ്ററുകളില്‍ ഒന്നാണ് ഐടിബിപി മേഖല. അവിടെ കാര്യങ്ങള്‍ നിയന്ത്രണത്തിലായി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്നലെ പുതുതായി 35 കേസുകളുണ്ട്. ഇതര സംസ്ഥാനത്ത് നിന്നും പുതുതായി വന്നവര്‍ക്കാണ് രോഗം. റൊട്ടേഷനല്‍ ചേഞ്ച് ഓവറിന്റെ ഭാഗമായി ജൂലൈ 7ന് ജലന്ധറില്‍ നിന്നെത്തിയ 50 പേരില്‍ 35 പേര്‍ക്കാണ് രോഗം വന്നത്. 50 പേരുടെ ടീമിനെ ജില്ലയിലെത്തിയ ഉടന്‍ ക്വാറന്റീന്‍ ചെയ്തു. ഇവര്‍ക്കു പൊതുജനങ്ങളുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ല. നൂറനാട് ഐടിബിപി ക്യാംപിലേക്ക് പുതുതായി ഉദ്യോഗസ്ഥരെ അയക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളത്ത് ആലുവ ക്ലസ്റ്ററിലും ഫോര്‍ട്ട് കൊച്ചി മേഖലയിലും രോഗവ്യാപനം തുടരുകയാണ്.

അങ്കമാലി, തൃക്കാക്കര, ഇടപ്പള്ളി മേഖലകളിലും കഴിഞ്ഞ ദിവസം കുറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചി മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജില്ലയില്‍ 82 സ്വകാര്യ ആശുപത്രികളാണ് കോവി!ഡ് പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. മെഡിക്കല്‍ കോളജില്‍ 80 പേരാണ് ഗുരുതര ലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്. ഐസിയുവില്‍ ആവശ്യമായ സൗകര്യമുണ്ട്. തൃശൂര്‍ ജില്ലയ്ക്കു പുറത്തുള്ള പട്ടാമ്പി ക്ലസ്റ്ററില്‍ സമ്പര്‍ക്ക രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. പാലക്കാട് ജില്ലയിലെ ആദിവാസി കോളനികളില്‍ കോവി!!ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നുണ്ട്.

ഇവിടേക്കു പുറത്തുനിന്ന് ആളുകള്‍ വരുന്നത് തടയാന്‍ ആരോഗ്യം, െ്രെടബല്‍, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ പറമ്പിക്കുളം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പരിശോധനയും ബോധവല്‍കരണവും നടക്കുന്നു. അട്ടപ്പാടി മേഖലയിലെ കോവി!ഡ് ബാധിതര്‍ക്കായി 420 കിടക്കകളോടെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കി. കോഴിക്കോട് കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ മരണവീട്ടില്‍ കൊണ്ടുപോയ എട്ടുമാസം പ്രായമായ കുഞ്ഞിന് രോഗം വന്നു. 5 വയസ്സിന് താഴെയുള്ള 5 കുട്ടികള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം കണ്ടെത്തി. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഒരു ജാഗ്രതക്കുറവും ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com